Connect with us

കേരളം

ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Published

on

393

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാട്ടുമാണ് പത്രിക സമര്‍പ്പിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പത്രിക സമര്‍പ്പണങ്ങള്‍. ഉമ്മന്‍ ചാണ്ടിയോടൊപ്പം ഒരു സഹായി മാത്രമാണ് ഓഫീസിലേക്ക് പത്രിക സമര്‍പ്പണത്തിനായി എത്തിയത്. മൂന്ന് സെറ്റ് പത്രികകളാണ് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ചത്. പുതുപ്പള്ളിയിലെ 12ാമത് മത്സരത്തിനാണ് ഉമ്മന്‍ചാണ്ടി ഒരുങ്ങുന്നത്‌.

ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. പുതുപ്പളളി വിട്ട് നേമത്തേക്ക് ഉമ്മന്‍ചാണ്ടി മാറുന്നു എന്ന വാര്‍ത്തകളാണ് ആദ്യം വന്നിരുന്നത്. അതിനെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. താന്‍ പുതുപ്പള്ളി വിടില്ല എന്ന ഉറപ്പ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ശേഷമാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. പത്രിക സമര്‍പ്പണം നടക്കുന്ന പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുറത്ത് നിരവധി ആളുകളാണ് ഉമ്മന്‍ചാണ്ടിയെ അനുഗമിച്ച് എത്തിയത്.

അഞ്ചാം തവണയാണ് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഹരിപ്പാട് നിന്ന് ജനവിധി തേടുന്നത്. പ്രവര്‍ത്തകരോടൊപ്പം ഹരിപ്പാട് ബ്ലോക്ക് ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം20 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം20 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version