Connect with us

കേരളം

കു​ടും​ബ​ത്തി​നെ വി​ശ്വ​സി​പ്പി​ക്കാ​നാ​ണ്​ വ്യാ​ജ രേ​ഖ​ക​ൾ നി​ർ​മി​ച്ച​തെ​ന്ന് രാ​ഖി

Published

on

rakhi

പി.​എ​സ്.​സി​യെ ക​ബ​ളി​പ്പി​ക്കാ​ന​ല്ല, കു​ടും​ബ​ത്തി​നെ വി​ശ്വ​സി​പ്പി​ക്കാ​നാ​ണ്​ വ്യാ​ജ രേ​ഖ​ക​ൾ നി​ർ​മി​ച്ച​തെ​ന്ന് സംഭവത്തിൽ അറസ്റ്റിലായ യുവതി. വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വും പി.​എ​സ്.​സി​യു​ടെ അ​ഡ്വൈ​സ്​ മെ​മ്മോ​യും നി​ർ​മി​ച്ച്​ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക്​ ഓ​ഫി​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നായിരുന്നു ശ്ര​മം. കേസിൽ കൊ​ല്ലം വാ​ള​ത്തും​ഗ​ൽ ‘ഐ​ശ്വ​ര്യ’​യി​ൽ ആ​ർ. രാ​ഖി (25)യാണ് അറസ്റ്റിലായത്. ഇവർക്ക്​ ഇന്നലെ ​ഇ​ട​ക്കാ​ല ജാ​മ്യം അനുവദിച്ചിരുന്നു.

ശ​നി​യാ​ഴ്ച ​രാ​ത്രി അ​റ​സ്റ്റ്​ ചെ​യ്ത യു​വ​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ട്​ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ മ​ജി​സ്​​ട്രേ​റ്റി​നു​ മു​ന്നി​ൽ കൊ​ല്ലം ഈ​സ്റ്റ്​ പൊ​ലീ​സ്​ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മു​ല​പ്പാ​ൽ കു​ടി​ക്കു​ന്ന ചെ​റി​യ കു​ട്ടി​യു​ണ്ടെ​ന്ന​തു​ൾ​പ്പെ​ടെ വാ​ദ​ങ്ങ​ൾ യു​വ​തി ഉ​യ​ർ​ത്തി. പി.​എ​സ്.​സി​യെ ക​ബ​ളി​പ്പി​ക്കാ​ന​ല്ല, കു​ടും​ബ​ത്തി​നെ വി​ശ്വ​സി​പ്പി​ക്കാ​നാ​ണ്​ വ്യാ​ജ രേ​ഖ​ക​ൾ നി​ർ​മി​ച്ച​തെ​ന്നും വാ​ദി​ച്ചു. തു​ട​ർ​ന്ന്,​ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യാ​ണ്​ വീ​ട്ടു​കാ​ർ​ക്കൊ​പ്പം പോ​കാ​ൻ അ​നു​വ​ദി​ച്ച​ത്. ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ​യും ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള അ​പേ​ക്ഷ​യും ചൊ​വ്വാ​ഴ്ച സ​മ​ർ​പ്പി​ക്കാ​ൻ പൊ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി. സം​ഭ​വ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള പൊ​ലീ​സി​ന്‍റെ നീ​ക്ക​ത്തി​ന്​​ ഇ​തോ​ടെ തി​രി​ച്ച​ടി​യാ​യി. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യും വ്യാ​ജ​രേ​ഖ ച​മ​ക്കാ​ൻ മ​റ്റാ​രെ​ങ്കി​ലും സ​ഹാ​യി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കു​ക​യും ​കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും വേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ, യു​വ​തി​ക്ക്​ ജാ​മ്യം ല​ഭി​ച്ച​തോ​ടെ ഇ​തി​ന്​ ത​ൽ​ക്കാ​ലം ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ചൊ​വ്വാ​ഴ്ച ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ ന​ൽ​കി, സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ പൊ​ലീ​സ്. ജി​ല്ല പി.​എ​സ്.​സി ഓ​ഫി​സ​ർ ടി.​എ. ത​ങ്ക​ത്തി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ​സ്റ്റ്​ പൊ​ലീ​സ്​ നി​ല​വി​ൽ കേ​സെ​ടു​ത്ത​ത്.

പി.​എ​സ്.​സി​യു​ടെ എ​ൽ.​ഡി ക്ല​ർ​ക്ക്​ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ 22 ാമ​ത്​ റാ​ങ്ക്​ ല​ഭി​ച്ച​താ​യി വീ​ട്ടു​കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്, നി​യ​മ​ന ഉ​ത്ത​ര​വ്​ വ​രെ നി​ർ​മി​ച്ചാ​ണ്​ യു​വ​തി ശ​നി​യാ​ഴ്ച ​ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക്​ ഓ​ഫി​സി​ൽ കു​ടും​ബ​വു​മൊ​ത്ത്​ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നെ​ത്തി​യ​ത്. ‘റ​വ​ന്യൂ ജി​ല്ല ഓ​ഫി​സ​ർ’ എ​ന്ന ഇ​ല്ലാ​ത്ത ത​സ്തി​ക​യി​ലു​ള്ള ഓ​ഫി​സ​ർ ഒ​പ്പി​ട്ട ‘നി​യ​മ​ന ഉ​ത്ത​ര​വ്​’ വ്യാ​ജ​മാ​ണെ​ന്ന്​ ത​ഹ​സി​ൽ​ദാ​ർ ക​ണ്ടെ​ത്തി.

പി.​എ​സ്.​സി അ​ധി​കൃ​ത​ർ റാ​ങ്ക്​ ലി​സ്റ്റ്​ തി​രു​ത്തി​യ​താ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഭ​ർ​ത്താ​വും യു​വ​തി​യും ജി​ല്ല പി.​എ​സ്.​സി ഓ​ഫി​സി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. എ​ല്ലാം വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്ന്​ പി.​എ​സ്.​സി അ​ധി​കൃ​ത​രും പൊ​ലീ​സും ക​ണ്ടെ​ത്തി​യ​തോ​ടെ യു​വ​തി കു​റ്റം ഏ​റ്റു​പ​റ​ഞ്ഞു. ഭ​ർ​ത്താ​വി​നെ​യും കു​ടും​ബ​ത്തെ​യും യു​വ​തി ക​ബ​ളി​പ്പി​ച്ച​താ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ്​ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ പൊ​ലീ​സ്​ വി​ട്ട​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം5 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version