ദേശീയം
ഖേല്‍ രത്‌ന അവാര്‍ഡ് ഇനി മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍
![WhatsApp Image 2021 08 06 at 1.57.59 PM](https://citizenkerala.com/wp-content/uploads/2021/08/WhatsApp-Image-2021-08-06-at-1.57.59-PM.jpeg)
രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന അവാര്‍ഡ് ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍ പുനര്‍ നാമകരണം ചെയ്തു. നിലവില്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം എന്നാണ് ഇത് അറിയപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് പേരുമാറ്റത്തിന്റെ വിവരം അറിയിച്ചത്. പുരുഷ ഹോക്കി ടീം ഒളിംപിക്‌സ് വെങ്കല മെഡല്‍ നേടിയ പശ്ചാത്തലത്തിലാണ് പേരുമാറ്റം. രാജ്യം അഭിമാനത്തോടെ നില്‍ക്കുന്ന ഈ അവസരത്തില്‍ ഖേല്‍രത്‌ന പുരസ്‌കാരം മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരിലാവണമെന്ന, നിരവധി പേരുടെ ആവശ്യത്തിനു പ്രസക്തിയേറുകയാണെന്ന് മോദി പറഞ്ഞു.
ജനങ്ങളുടെ വികാരം പരിഗണിച്ച് ഖേല്‍ രത്‌ന അവാര്‍ഡ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരമെന്നു പുനര്‍ നാമകരണം ചെയ്യുകയാണെന്നും മോദി അറിയിച്ചു. 1991-92 വർഷത്തിലാണ് ആദ്യമായി ഖേൽരത്ന പുരസ്‌കാരം ഏർപ്പെടുത്തിയത്.
ചെസ് മാന്ത്രികൻ വിശ്വനാഥൻ ആനന്ദിനാണ് ആദ്യമായി പുരസ്‌കാരം ലഭിച്ചത്. ലിയാൻഡർ പേസ്, സചിൻ തെൻഡുൽക്കർ, ധൻരാജ് പിള്ള, പുല്ലേല ഗോപിചന്ദ്, അഭിനവ് ബിന്ദ്ര, അഞ്ജു ബോബി ജോർജ്, മേരി കോം, റാണി റാംപാൽ തുടങ്ങിയവരെല്ലാം ഖേൽരത്ന പുരസ്‌കാരം നേടിയിട്ടുണ്ട്