കേരളം
കെൽട്രോണിൽ കേരളത്തിൽ തൊഴിലവസരം
കേരളത്തിലെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ കെൽട്രോണിൽ തൊഴിലവസരങ്ങൾ. കേരള സർക്കാരിനു കീഴിലുള്ള മികച്ച ഒരു പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. ഇലൿട്രോണിക്സ്, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് കെൽട്രോൺ പ്രധാനമായും പ്രവർത്തിക്കുന്നത്. കെ. പി. പി. നമ്പ്യാരുടെ നേതൃത്വത്തിൽ 1970-കളിലാണ് കെൽട്രോൺ ആരംഭിച്ചത്.
സോഫ്റ്റ്‍വെയർ വികസന രംഗത്തും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കെൽട്രോൺ, അത്തരം മേഖലകളിലുള്ള ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നത്.
ഒഴിവുകൾ, അവസാന തീയതി
1. JAVA Developers Exp 1 year+, BE/B-tech CS/IT
2. PHP Laravel Developers Exp 1 year+, BE/B-tech CS/IT
3. Python/Django/GIS developer Exp 1 year+, BE/B-tech CS/IT/EC
4. Senior Engineer Networking
5. Audiologist
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, അവസാന തീയതി: 31/10/2022 http://swg.keltron.org/Resume/advt_kel_Details.php?aplnid=15
കെൽട്രോണിന്റെ ടെലിവിഷൻ, റേഡിയോ തുടങ്ങിയവ ഒരു കാലത്ത് വളരെ പ്രശസ്തമായിരുന്നു. ട്രാഫിക് സിഗ്നലുകളാണ് കെൽട്രോണിന്റെ മറ്റൊരു പ്രധാന ഉല്പന്നം. ഇപ്പോൾ ഐ.എസ്.ആർ.ഒ, പ്രതിരോധ വകുപ്പ് എന്നിവയ്ക്കു വേണ്ടിയുള്ള ഉത്പന്നങ്ങളാണ‍് കെൽട്രോൺ പ്രധാനമായും നിർമ്മിക്കുന്നത്. കേരള സർക്കാരിന്റെ പ്രധാന കംപ്യൂട്ടർ ദാതാവാണ് കെൽട്രോൺ. ലാപ്ടോപ്, സ്മാർട്ട് ഫോൺ, ഫ്ലാറ്റ്എ ടീവി എന്നിവയുടെ നിർമാണത്തിലും കെൽട്രോൺ മുൻപന്തിയിലുണ്ട്.