കേരളം
പെരുമാറ്റ ചട്ടലംഘനം ഉണ്ടായാൽ പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പില്‍ പരാതിപ്പെടാം
തെരഞ്ഞെപ്പ് പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് മുഖേന ഇലക്ഷന്‍ കമ്മീഷനെ അറിയിക്കാന്‍ സി വിജില്‍ ആപ്പ്. ഇതുവഴി പരാതി റിപ്പോര്‍ട്ട് ചെയ്താല്‍ 100 മിനിറ്റിനകം നടപടി എടുക്കും. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലില്‍ പ്ലേസ്റ്റോറില്‍ നിന്നും സി വിജില്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. മൊബൈല്‍ നമ്പര്‍ നല്‍കി ആക്ടീവ് ചെയ്തതിനുശേഷം വ്യക്തിവിവരങ്ങള്‍ നല്‍കണം. ജിപിഎസ് ലൊക്കേഷന്‍ ആക്ടീവ് ആകണം.പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ചിത്രം/ വീഡിയോ സി വിജില്‍ വഴി നേരിട്ട് എടുത്തത് അഞ്ചു മിനിറ്റിനകം സബ്മിറ്റ് ചെയ്യണം.
മൊബൈല്‍ ഗ്യാലറിയില്‍ സേവ് ചെയ്തവ ആപ്പ് മുഖേന നല്‍കാന്‍ കഴിയില്ല.വോട്ടര്‍മാര്‍ക്ക് പണം,മദ്യം, സമ്മാനങ്ങള്‍, കൂപ്പണുകള്‍ നല്‍കുന്നത്, അനുവാദമില്ലാതെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നത്, അനുവാദമില്ലാതെ വാഹന പ്രചരണ ജാഥകള്‍ നടത്തുന്നത്, പണം വാങ്ങി വാര്‍ത്ത നല്‍കുന്നത്, വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത്, ഉടമസ്ഥന്റെ അനുവാദമില്ലാതെ സ്വകാര്യ സ്ഥലങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കുന്നത്, പോളിംഗ് ബൂത്തിന്റെ 100 മീറ്ററിനകത്തുള്ള പ്രചരണം.
കൂടാതെ നിരോധിത സമയങ്ങളിലുള്ള പ്രചരണം, മത/ജാതി പരമായ പ്രസംഗം, പ്രചരണം, അനുവദിച്ച സമയത്തിനു ശേഷവും മൈക്ക്/ സ്പീക്കര്‍ ഉപയോഗം, പോസ്റ്ററില്‍ പ്രിന്റിങ് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തത്. ജാഥകള്‍ക്കായി ആളുകളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് , മറ്റുള്ളവ
മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ജെ. രാമകൃഷ്ണ റാവുവാണ് പ്രത്യേക പൊതു നിരീക്ഷകൻ.
മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ദീപക് മിശ്ര പ്രത്യേക പോലീസ് നിരീക്ഷകനും, മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥനായിരുന്ന പുഷ്പീന്ദർ സിംഗ് പൂനിയ പ്രത്യേക ചെലവ് നിരീക്ഷകനുമാണ്.
പ്രത്യേക പോലീസ് നിരീക്ഷകനും പ്രത്യേക ചെലവ് നിരീക്ഷകനുമാണ് ഇന്ന് സംസ്ഥാനത്ത് എത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരുമായും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും ഇരുവരും ചർച്ച നടത്തിയിരുന്നു.