Connect with us

കേരളം

പി.എസ്.സി പൊതുപരീക്ഷയിൽ ഹാജരാകാൻ സാധിക്കാത്തവർക്ക് അഞ്ചാം ഘട്ടം പരീക്ഷ ജൂലൈ 3 ന്

Published

on

psc

10-ാം ക്ലാസുവരെ അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾക്കു നാലുഘട്ടങ്ങളിലായി പി.എസ്.സി നടത്തിയ പൊതുപ്രാഥമിക പരീക്ഷയ്ക്ക് കമ്മീഷൻ ഉത്തരവായിട്ടുള്ള നിശ്ചിത കാരണങ്ങളാൽ ഹാജരാകാത്ത ഉദ്യോഗാർത്ഥികളിൽ 2021 മാർച്ച് 15 വരെ ആവശ്യമായ രേഖകൾ സഹിതം (അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് മുതലായവ) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കു വേണ്ടി മാത്രമായി 2021 ജൂലായ് 3ന് അഞ്ചാംഘട്ട പരീക്ഷ നടത്തുന്നു.

അഡ്മിഷൻ ടിക്കറ്റുകൾ 2021 ജൂൺ 15 മുതൽ ഈ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. 2021 ജൂൺ 25 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ 9446445483, 0471-2546260, 0471-2546246 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. 2021 മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകൾ, മതിയായ രേഖകൾ ഹാജരാക്കാത്ത അപേക്ഷകൾ എന്നിവ നിരുപാധികം നിരസിച്ചതിനാൽ ഇവർക്ക് പ്രത്യേക അറിയിപ്പ് നൽകുന്നതല്ല.

അതേസമയം മാറ്റിവച്ച പരീക്ഷകളും ഇന്റർവ്യൂവും സർക്കാരുമായി കൂടിയാലോചിച്ച് ജൂലൈയിൽ പുനഃരാരംഭിക്കാൻ കഴിഞ്ഞ ആഴ്ചയിലെ പിഎസ്‌സി യോഗം തീരുമാനിച്ചു. എസ്എസ്എൽസി നിലവാര അഞ്ചാം ഘട്ട പരീക്ഷ ജൂലൈ 3നു നടത്തും.

അടിയന്തരമായി നടത്തേണ്ട ആരോഗ്യ മേഖലയിലെ നിയമനങ്ങൾക്ക് ഇന്റർവ്യൂ ഒഴിവാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഒാഫിസർ ഉൾപ്പെടെയുള്ള തസ്തികകളിൽ ഷോർട് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം13 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം13 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version