Connect with us

കേരളം

‘റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ല’; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് എതിരെ പിഎസ്സി ഹൈക്കോടതിയില്‍

kerala high court 620x400 1496586641 835x547

എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് എതിരെ പിഎസ്സി ഹൈക്കോടതിയില്‍. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ലെന്നാണ് പിഎസ്‍സി ഹര്‍ജിയില്‍ പറയുന്നത്. റാങ്ക് ലിസ്റ്റ് നീട്ടാന്‍ ഉചിതമായ കാരണം വേണം. പട്ടിക നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും പിഎസ്സി ഹര്‍ജിയില്‍ പറയുന്നു.

പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ അറിയിച്ചിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണെന്നും പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

അതേസമയം അസാധാരണ സാഹചര്യം വന്നാല്‍ റാങ്ക് ലിസ്റ്റ് ഒന്നര വര്‍ഷം വരെ നീട്ടാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. റാങ്ക് പട്ടിക അട്ടിമറിച്ചും കോപ്പിയടിച്ചും ആള്‍മാറാട്ടം നടത്തിയും പിഎസ് സി യെ അപമാനിച്ചത് പ്രതിപക്ഷമല്ല.

ബന്ധുക്കളെ കുത്തിനിറച്ചതും തങ്ങളല്ല. പ്രളയം തുടങ്ങി കോവിഡ് വരെ 493 ലിസ്റ്റുകള്‍ നീട്ടിയിട്ടും പ്രയോജനം കിട്ടിയില്ല. ചട്ടപ്രകാരം തന്നെയാണ് റാങ്ക് ലിസ്റ്റ് നീട്ടാന്‍ ആവശ്യപ്പെടുന്നത്. അപ്രഖ്യാപിത നിയമനനിരോധനത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം6 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം6 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version