Connect with us

കേരളം

മാലിന്യം വലിച്ചെറിയുന്നവരുടെ വിവരം നൽകിയാൽ 2500 രൂപ വരെ പാരിതോഷികം

Published

on

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് തെളിവ് സഹിതം വിവരം നൽകുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങൾ പാരിതോഷികം നൽകും. മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴയുടെ 25ശതമാനമാണ് സമ്മാനമായി നൽകുക. പരമാവധി 2500 രൂപയാണ് പാരിതോഷികമായി നൽകുക. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.

മാലിന്യം നിക്ഷേപിക്കുന്നവരേക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ ചിത്രം, വിഡിയോ സഹിതം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണം. നിയമലംഘനം നടത്തുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴയിൽ നിന്നാവും വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുക. പിഴത്തുക ലഭിച്ച് 30 ദിവസത്തിൽ പാരിതോഷികം വ്യക്തിയുടെ അക്കൗണ്ടിലേക്ക് കൈമാറും. ഇതിനായി രജിസ്റ്ററും സൂക്ഷിക്കും.

പൊതുജനങ്ങൾക്ക് വിവരം കൈമാറാൻ തദ്ദേശസ്ഥാപനങ്ങൾ വാട്സ്ആപ്പ് നമ്പർ, ഇമെയിൽ ഐഡി എന്നിവ പ്രസിദ്ധീകരിക്കണം. വിവരങ്ങൾ നൽകുന്നവരുടെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കണം. നിയമലംഘനം സംബന്ധിച്ച് വിവരങ്ങൾ ഒരു വ്യക്തി റിപ്പോർട്ട് ചെയ്താൽ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി 7 ദിവസത്തിനുള്ളിൽ തുടർനടപടികൾ സ്വീകരിക്കണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉത്തരവിൽ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം24 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version