ദേശീയം
കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ ചുമതലയേറ്റു
കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
വിരമിച്ച സുരേഷ് എന്‍ പട്ടേലിന്റെ പിന്‍ഗാമിയായിട്ടാണ് പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവയുടെ നിയമനം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ആക്ടിങ് കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശ്രീവാസ്തവ.
രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ പങ്കെടുത്തു. വിരമിച്ച 1988 ബാച്ച് മേഘാലയ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ കുമാര്‍ ശ്രീവാസ്തവ.