Connect with us

കേരളം

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ; പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കൂടി

Screenshot 2024 03 28 122427

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. 104.63 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. ചൊവ്വാഴ്ച 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തത്തിൽ ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ബുധനാഴ്ചത്തെ മൊത്ത വൈദ്യുതി ഉപഭോഗം. അതേസമയം പീക്ക് സമയത്തെ ആവശ്യകത കുറഞ്ഞു.

ബുധനാഴ്ച വൈകീട്ട് ആറ് മണി മുതൽ 11 മണി വരെ 5197  മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്.  കഴിഞ്ഞ ദിവസം ഇതേ സമയത്ത് 5301 മെഗാവാട്ട് വൈദ്യുതിയായിരുന്നു ഉപയോഗിച്ചത്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ യൂണിറ്റ് വൈദ്യുതി ഇന്നലെ പുറത്ത് നിന്ന് വാങ്ങി. ചൊവ്വാഴ്ച 90.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയതെങ്കിൽ ഇന്നലെ 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതി  വാങ്ങി.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് ഇപ്പോഴത്തെ അധിക പ്രതിസന്ധി ഒഴിവാക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം14 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version