Connect with us

കേരളം

കുഞ്ഞുങ്ങൾക്ക് കെണിയായി തിരുവനന്തപുരം നഗരത്തിലെ റോഡുകളിലെ കുഴികൾ

Published

on

നാളെ സ്കൂൾ തുറക്കുമ്പോൾ കുഴികളും ബ്ലോക്കുകളുമായി സ്‌മാർട്ടാകാതെ തിരുവനന്തപുരം നഗരത്തിലെ റോഡുകൾ. സ്‌മാർട്ടാക്കാൻ റോഡ് കുത്തിപ്പൊളിച്ചെങ്കിലും നിർമ്മാണം ഇഴയുന്നതിനാൽ യാത്രക്കാർക്കൊപ്പം സ്‌കൂൾ കുട്ടികളും വലയും.

കാലവർഷം ജൂൺ നാലിന് ആരംഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, ഈ സാഹചര്യത്തിൽ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന സ്‌മാർട്ട് റോഡ് കുളമാകുമെന്നാണ് ആശങ്ക. നിർമ്മാണ അപാകതയിൽ നഗരസഭ സ്‌മാർട്ട് സിറ്റിയെ പഴിചാരുമ്പോൾ സ്‌മാർട്ട് സിറ്റി കെ.ആർ.എഫ്.ബിയെയും കരാറുകാരെയും പഴിചാരി തടിയൂരും. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കാരണം ഇത്തവണ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നാണ് പൊലീസിന്റെയും വിലയിരുത്തൽ. വാട്ടർ അതോറിട്ടി പൈപ്പുകളുടെ അറ്റകുറ്റപ്പണിക്കെടുത്ത വലിയ കുഴികളും ബുദ്ധിമുട്ടാകും.

അയ്യങ്കാളി ഹാൾ റോഡ്, റോസ് ഹൗസ്– പനവിള റോഡ് (കലാഭവൻ മണി റോഡ്), സ്റ്റാച്യു– ജനറൽ ആശുപത്രി റോഡ്, തൈക്കാട് ഹൗസ്– കീഴെ തമ്പാനൂർ റോഡ്, നോർക്ക–ഗാന്ധി ഭവൻ റോഡ്, ഓവർബ്രിഡ്ജ്–പഴയ കളക്ടറേറ്റ്–ഉപ്പിടാംമൂട് പാലം റോഡ്, ആൽത്തറ–ചെന്തിട്ട റോഡ്, ചെന്തിട്ട-അട്ടക്കുളങ്ങര റോഡ്, മാനവീയം വീഥി, ജനറൽ ആശുപത്രി–വഞ്ചിയൂർ റോഡ് തുടങ്ങിയ റോഡുകളുടെ നിർമ്മാണം പാതി വഴിയിൽ നിലച്ചു. ഈ റോഡുകൾ വഴിയാണ് നഗരത്തിലെ സ്‌കൂളുകളിലെത്തേണ്ടത്.

തൈക്കാട് മോഡൽ സ്‌കൂൾ ഭാഗത്ത് റോഡ് കുത്തിപ്പൊളിച്ചിട്ട് വർഷങ്ങളായി. മോഡൽ സ്‌കൂളും യു.പി സ്‌കൂളും ഇവിടെയാണ് പ്രവർത്തിക്കുന്നത്. ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് വഞ്ചിയൂർ കോടതി ഭാഗത്തേക്ക് പോകുന്ന റോഡും വർഷങ്ങളായി തകർന്ന് കിടക്കുകയാണ്. ഹോളി എഞ്ചൽസ് സ്‌കൂൾ ഉൾപ്പെടെ ഈ ഭാഗത്താണ് പ്രവർത്തിക്കുന്നത്. ഗവ. വനിതാ കോളേജിന് സമീപത്തുള്ള കലാഭവൻ മണി റോഡിന്റെ അവസ്ഥയും ദയനീയമാണ്.

കാലവർഷം കൂടിയെത്തിയാൽ നിലവിൽ നിർമ്മാണം നടക്കുന്ന റോഡുകളിലെ ജോലികൾ തടസപ്പെടും. വലിയ കുഴികളിൽ വെള്ളം നിറയും. കഴിഞ്ഞ വർഷം കുട്ടികൾ ഉൾപ്പെടെ കുഴിയിൽ വീണ സംഭവം ആവർത്തിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കയുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം12 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം14 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം15 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version