Connect with us

കേരളം

ട്രാൻസ്ജെൻഡർ അനന്യയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മൃതദേഹം സംസ്കരിച്ചു

Untitled design 2021 07 20T203217.865

ട്രാൻസ്ജെൻഡർ അനന്യ കുമാരിയെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു വ്യക്തമാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ പ്രത്യേക സംഘമാണു മൃതദേഹ പരിശോധന നടത്തിയത്.

മൃതദേഹം പെരുമൺ മുണ്ടക്കൽ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കരിച്ചു. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന സുഹൃത്തുക്കളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. കളമശേരി പൊലീസാണു കേസെടുത്തത്.

ഇവർക്ക് ഒരു വർഷം മുൻപു സ്വകാര്യ ആശുപത്രിയിൽ നടന്ന ലിംഗമാറ്റ ശസ്ത്രകിയയിൽ പിഴവുണ്ടായോ എന്നറിയാൻ ചികിത്സാ രേഖകൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ നിന്ന് ശേഖരിച്ച ചികിത്സാ രേഖകൾ പൊലീസ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർക്കു കൈമാറിയിട്ടുണ്ട്.

പോസ്റ്റുമോർട്ടത്തിനു ശേഷം പൊതുദർശനത്തിനു ആലുവയിലെ വീട്ടിലെത്തിച്ച അനന്യയ്ക്കു സുഹൃത്തുക്കൾ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടുപോയി. ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം 12 മണിയോടെയാണു മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം51 mins ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം2 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം5 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം6 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം7 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version