ദേശീയം
പഴയ വാഹനം പൊളിക്കാൻ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; നിർണായക തീരുമാനങ്ങൾ
![images 14](https://citizenkerala.com/wp-content/uploads/2021/08/images-14.jpg)
പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പുതിയ നയം അനുസരിച്ച് വാണിജ്യ വാഹനങ്ങൾ 15 വർഷത്തിന് ശേഷവും സ്വകാര്യ വാഹനങ്ങൾ പരമാവധി 20 വർഷത്തിന് ശേഷവും നിരത്തിലിറക്കാനാകില്ല. രാജ്യത്തിന്റെ വികസന യാത്രയിൽ നാഴികല്ലാകുന്ന തീരുമാനമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
പുതിയ പൊളിക്കല്‍ നയം വാഹന മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കുമെന്നും രാജ്യത്തിന്റെ എല്ലാ മേഖലയിലും ഈ തീരുമാനം മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഗതാഗത രംഗത്ത് വലിയ മാറ്റം ഉണ്ടാകും. മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് ഈ നയം. 10000 കോടി രൂപയുടെ അധിക നേട്ടം ഈ പദ്ധതി ഉണ്ടാക്കുമെന്നും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25 വർഷം രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ മേഖലയിലും മാറ്റങ്ങൾ വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പഴയ വാഹനങ്ങല്‍ പൊളിക്കുന്നതിനുള്ള പുതിയ പൊളിക്കല്‍ നയം പരിസ്ഥിതിക്കുള്ള ആഘാതം തടയാനും സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും വേണ്ടിയാണെന്ന് കേന്ദ്ര ഉപരിതല റോഡ് ഗതാഗതവകുപ്പ് നിതിന്‍ ഗഡ്ക്കരി. പുതിയ നയം നടപ്പാക്കുമ്പോൾ 3.7 കോടി ആളുകൾക്ക് തൊഴിൽ ലഭിക്കും എന്നും ജിഎസ്‍ടി വരുമാനത്തിൽ 40000 കോടി രൂപയുടെ നേട്ടമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഇ വാഹനങ്ങളിലേക്ക് കൂടി രാജ്യം മാറുകയാണെന്നും നിതിൻ ഖഡ്ക്കരി വ്യക്തമാക്കി.