Connect with us

കേരളം

വിഴിഞ്ഞം സംഘര്‍ഷത്തില്‍ വിശ്വാസ ചൂഷണം; വിമർശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

വിഴിഞ്ഞം സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്ത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ വിമര്‍ശിച്ചു. വിശ്വാസം ചൂഷണം ചെയ്ത് വൈദികര്‍ കലാപാഹ്വാനം നടത്തിയെന്നും ആക്രണത്തിന് വൈദികര്‍ നേതൃത്വം നല്‍കിയെന്നും അസോസിയേഷന്‍ വിമര്‍ശനം ഉന്നയിച്ചു.

സമാധാനത്തിന്‍റെ സന്ദേശവാഹകരെന്ന് അവകാശപ്പെടുന്നവര്‍ ഗൂഢാലോചന നടത്തി നടപ്പാക്കിയ ആക്രമണമായിരുന്നു വിഴിഞ്ഞത് കണ്ടത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുമായി പോയ ആംബുലൻസ് പോലും അക്രമികള്‍ തടഞ്ഞുവെന്ന് കുറ്റപ്പെടുത്തിയ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, ശത്രു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധ മുഖത്ത് പോലും പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടയില്ലെന്നും കൂട്ടിച്ചേര്‍ത്തു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേയും അസോസിയേഷന്‍ വിമര്‍ശനം വിമര്‍ശനം ഉന്നയിച്ചു.

ഇതുവരേയും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ദൗര്‍ഭാഗ്യകരമാണ്. അറസ്റ്റിനെടുക്കുന്ന കാലതാമസം ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാൻ കാരണമാവുമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. എറണാകുളത്ത് നടക്കുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രമേയത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം4 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം7 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം7 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം8 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version