Connect with us

കേരളം

ഒൻപതാംക്ലാസുകാരിയെ ഉപയോഗിച്ച് ലഹരിക്കടത്ത്; 10 പേരെ പ്രതി ചേർത്തു

ഒൻപതാംക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത്് കേസിൽ 10 പേരെ പ്രതിചേർത്ത് പൊലീസ്. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കളാണ് പ്രതികൾ. പ്രതികൾ നിരീക്ഷണത്തിലാണെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വരുന്നത്. മൂന്നുവർഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെൺകുട്ടി.

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ലഹരി സംഘത്തിന്റെ കെണിയിൽ ഉൾപ്പെട്ടത് മുതലുള്ള കാര്യങ്ങൾ പെൺകുട്ടി 24നോട് വിശദീകരിച്ചു. പെൺകുട്ടിയുടെ കൈയിൽ ബ്ലൈഡ് കൊണ്ട് വരഞ്ഞിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതാവ് കാര്യങ്ങൾ തിരക്കുന്നത്. അപ്പോഴാണ് ലഹരി ഉപയോഗത്തിന്റെയും കടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്താവുന്നത്.

സ്‌കൂളിൽ പോകുന്ന ഒമ്പതാംക്ലാസുകാരിയെ മാതാവ് പിന്തുടർന്നപ്പോഴാണ് പല അപരിചിതരുമായും കുട്ടി സംസാരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇക്കാര്യം സ്‌കൂൾ മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. പലപ്പോഴും വൈകിട്ട് 6.30ന് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയ ശേഷം 11.30 ഓടെയൊക്കെയാണ് തിരികെയെത്തുന്നതെന്നും മാതാവ് പറയുന്നു. ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പെൺകുട്ടി നൽകാറുണ്ടായിരുന്നില്ല. സ്‌കൂളിന് സമീപത്ത് ഡ്ര?ഗ് ഡീലർമാരെത്തി ലഹരി സാധനം കൈമാറുന്നുണ്ടെന്ന വിവരവും പെൺകുട്ടി പൊലീസിന് നൽകിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 mins ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം6 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം7 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം7 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം10 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം11 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം22 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version