Connect with us

Uncategorized

ഓപ്പറേഷൻ തല്ലുമാല എന്ന പേരിൽ മിന്നൽ പരിശോധനയുമായി പൊലീസ്: 200 പേർക്കെതിരെ കേസ്, 5.39 ലക്ഷം രൂപ പിഴ

Published

on

police 3

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ ഓപ്പറേഷൻ തല്ലുമാല എന്ന പേരിൽ മിന്നൽ പരിശോധനയുമായി പൊലീസ്. ലഹരി ഉപയോഗവും വിൽപ്പനയും തടയുക, വാഹന നിയമലംഘനങ്ങൾ പിടികൂടുക, വിദ്യാർത്ഥികൾ തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന ഇടങ്ങളിൽ സമാധാനന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് മിന്നൽ പരിശോധന നടത്തിയത്.

വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 200 പേർക്കെതിരെ കേസെടുത്തു. ഇവരിൽ നിന്നായി 5.39 ലക്ഷം രൂപ പിഴയീടാക്കി. 205 വാഹനങ്ങൾ പിടിച്ചെടുത്തു. ഹൈസ്‌കൂൾ തലം മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളാണ് പരിശോധനയിൽ പൊലീസിന്റെ പിടിയിലായത്.

ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 53 വിദ്യാർത്ഥികൾക്കും ഇവരുടെ രക്ഷിതാക്കൾക്കുമെതിരെ കേസെടുത്തു. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് 69ഉം നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിച്ചതിന് 22ഉം വിദ്യാർത്ഥികൾക്കെതിരെയും നിയമ നടപടിയെടുത്തു.

മേലാറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂൾ പരിസരങ്ങളിൽ വച്ച് ലഹരി ഉപയോഗം നടത്തിയതിന് ഒരാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. അഞ്ചോളം വിദ്യാർത്ഥികളെ പൊലീസ് താക്കീത് ചെയ്തുവിട്ടു. വാഴക്കാട് സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് കൊടി ഉയർത്തുന്നതിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിൽ പൊലീസ് കേസെടുത്തു.

കാറും ബൈക്കുകളും ഉൾപ്പെടെ 60ഓളം വാഹനങ്ങൾ വിദ്യാർത്ഥികളിൽ നിന്നും പിടിച്ചെടുത്തു.രൂപമാറ്റം വരുത്തിയതിനും മറ്റു നിയമലംഘനങ്ങൾക്കും പിഴ ഈടാക്കുമെന്ന് സി.ഐ പി.വിഷ്ണു പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളെയും വിളിച്ചു വരുത്തിയിരുന്നു. പരിശോധനകൾ ഇനിയുള്ള ദിവസങ്ങളിലും തുടരാനാണ് പൊലീസ് തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം23 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version