കേരളം
പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിക്കും; മികച്ച മാതൃക
പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഘട്ട വാക്സിന്‍ വിതരണത്തില്‍ പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ലോകരാജ്യങ്ങള്‍ക്കായുള്ള കൊറോണ വാക്‌സിന്‍ കയറ്റുമതി തുടര്‍ന്ന് ഇന്ത്യ. രാജ്യത്ത് നിന്നും നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ന് കൊറോണ പ്രതിരോധ വാക്‌സിന്‍ കയറ്റി അയക്കും.
കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി നേപ്പാളിനും, ബംഗ്ലാദേശിനും അവശ്യസാധനങ്ങള്‍ ഇന്ത്യ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ തയ്യാറായാല്‍ ലോകരാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസം മുതലാണ് ഇന്ത്യ കൊറോണ വാക്‌സിന്‍ കയറ്റുമതിയ്ക്ക് തുടക്കം കുറിച്ചത്. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്നലെ വാക്‌സിനുകള്‍ കയറ്റുമതി ആരംഭിച്ചത്. വരും ദിവസങ്ങളിലും ഇത് തുടരും.
വാക്‌സിന്‍ നല്‍കുന്നതിനുള്ള രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ കേരളത്തിലും പൂര്‍ത്തിയായി. വിവിധ സേനാംഗങ്ങള്‍, പോലീസുകാര്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍, മുന്‍സിപ്പല്‍ വര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കുക. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. എട്ടിലേക്ക് താഴ്ന്ന ടിപിആര്‍ 10ലേക്ക് അടുക്കുകയാണ്. അതായത് 100 പേരെ പരിശോധിക്കുമ്ബോള്‍ 10 പേര്‍ കേരളത്തില്‍ കോറോണ ബാധിതരാകുകയാണ്.