Connect with us

ഇലക്ഷൻ 2024

സഹകരണബാങ്കിലെ നിക്ഷേപം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിക്കാൻ നടപടി; ആലത്തൂർ സ്ഥാനാർഥി ഡോ.സരസുവിന് മോദിയുടെ ഗ്യാരന്റി

Published

on

dr tn sarasu modi

സഹകരണബാങ്കിലെ നിക്ഷേപം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിക്കാൻ നിയമപരമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാർഥി ഡോ.ടിഎന്‍ സരസുവിനെ ഫോണില്‍ വിളിച്ച് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. മലയാളത്തില്‍ നമസ്കാരം പറഞ്ഞ് സുഖവിവരം അന്വേഷിച്ച മോദി ആലത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെ കുറിച്ച് സ്ഥാനാര്‍ഥിയോട് ചോദിച്ചറിഞ്ഞു.

മണ്ഡലത്തിലെ ജനങ്ങളോട് പ്രധാനമന്ത്രിയുടെ ‘സബ് കാ സാത്, സബ് കാ വികാസ്’ എന്ന ആശയം പങ്കുവെക്കുന്നതായും മോദിയുടെ ഗ്യാരന്‍റി തനിക്കൊപ്പമുണ്ടെന്ന കാര്യം അവരെ അറിയിച്ചെന്നും ഡോ. സരസു പ്രധാനമന്ത്രിയോട് പറഞ്ഞു.

പാലക്കാട് വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും ഡോ.സരസുവിനോട് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ഇടത് നേതാക്കള്‍ക്ക് ബന്ധമുള്ള കേരളത്തിലെ സഹകരണ ബാങ്കുകളില്‍  നടക്കുന്ന അഴിമതിയെ കുറിച്ചും സ്ഥാനാര്‍ഥി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ട സാധാരണക്കാരുടെ പണം തിരികെ ലഭിക്കാൻ നടപടിയെടുക്കുമെന്നും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇഡി പിടിച്ചെടുത്ത സാധാരണക്കാരായ നിക്ഷേപകരുടെ പണം തിരികെ കൊടുക്കുന്നതിലുള്ള നിയമസാധ്യത പരിശോധിക്കുമെന്നും മോദി ഉറപ്പ് നല്‍കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം20 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം21 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം24 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version