Connect with us

ഇലക്ഷൻ 2024

തിരുവനന്തപുരത്തെ അടിമുടി മാറ്റാൻ വൈവിധ്യമാർന്ന പദ്ധതികളുമായി രാജീവ് ചന്ദ്രശേഖറിന്റെ വികസന രേഖ

Published

on

Screenshot 20240422 091004 Opera.jpg

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ വികസനത്തിനായി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ തയാറാക്കിയ അടുത്ത 5 വർഷത്തേക്കുള്ള സമഗ്ര പദ്ധതികളടങ്ങിയ വികസന രേഖ പ്രകാശനം ചെയ്തു. തീരുവനന്തപുരത്തെ തീരദേശ മേഖലയുടെ വികസനത്തിന് സവിശേഷ ഊന്നൽ നൽകിയുള്ള പ്രകടന പത്രികയുടെ പ്രകാശനത്തിനായി വലിയതുറ തീരത്ത് വേറിട്ട പരിപാടിയും സംഘടിപ്പിച്ചു.

മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ബോട്ടിൽ തീരത്തെത്തിച്ച വികസന രേഖ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ജുവൽ ആണ് പ്രകാശനം ചെയ്തത്.
മണ്ഡലത്തിലെ വോട്ടർമാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെല്ലാം പരിഗണിച്ചാണ് തിരുവനന്തപുരത്ത ഏഴ് നിയമസഭാ മണ്ഡ‌ലങ്ങളുടേയും ഹ്രസ്വ, ദീർഘകാല അടിസ്‌ഥാനത്തിലുള്ള പദ്ധതികൾ ഉൾപ്പെടുത്തി വികസന രേഖയ്ക്ക് രൂപം നൽകിയിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളേയും ഉൾപ്പെടുത്തി, ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്‌കാരികവും കലാപരവുമായ സാധ്യതകളെല്ലാം പരിഗണിച്ചുകൊണ്ടുള്ള വികസനരേഖയാണ് രാജീവ് ചന്ദ്രേശഖർ അവതരിപ്പിച്ചത്.

സമുദ്രമേഖല, സെമികണ്ടക്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഐ.ടി രംഗം, അത്യാധുനിക ടെക്നോളജിക്കൽ ഇന്നോവേഷൻ കേന്ദ്രം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ടെക്സ‌്റ്റൈൽ, വ്യോമയാന മേഖല, റോഡ്, മെട്രോ, മൊബിലിറ്റി ഇൻഫ്രാസ്ട്രക്‌ചർ തുടങ്ങി സർവതല സ്പർശിയായ വികസന രേഖയാണിത്.

ഇത് വെറും വാഗ്ദാനങ്ങളല്ല, അടുത്ത അഞ്ച് വർഷം ഞാൻ ചെയ്യാൻ പോകുന്ന കാര്യങ്ങളാണിത്. ജൂൺ അഞ്ചിന് റിസൾട്ട് വന്ന് പുതിയ മോദി സർക്കാർ അധികാരത്തിലെത്തിയാൽ മന്ത്രിയാകുന്ന ഞാൻ ഇതുവച്ചായിരിക്കും ജോലി ആരംഭിക്കുക, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തിരുവനന്തപുരത്തെ രാജ്യാന്തര പ്രാധാന്യമുള്ള സാങ്കേതികവിദ്യാ ഗവേഷണ സ്ഥാപനങ്ങളായ ഐഎസ്ആര്‍ഒ, ഐഐഎസ്ഇആര്‍, ആര്‍ജിസിബി എന്നിവയുടെ സാങ്കേതിക സൗകര്യങ്ങളും മികവും ഉപയോഗപ്പെടുത്തി ഇന്ത്യയിലെ മുന്‍നിര സാങ്കേതികവിദ്യാ ഗവേഷണ കേന്ദ്രമാക്കി തിരുവനന്തപുരത്തെ മാറ്റുന്നതിന് തിരുവനന്തപുരം റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ (ട്രിക്) എന്ന പേരിൽ ബൃഹത്തായ പദ്ധതിയും വികസന രേഖ വിഭാവനം ചെയ്യുന്നു.

കേന്ദ്രസർക്കാർ, സംസ്‌ഥാനസർക്കാർ, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ, സ്വകാര്യമേഖല, എൻജിഒകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയുടെയെല്ലാം പങ്കാളിത്തത്തോടെയുള്ള പദ്ധതികളാണ് ഈ സമഗ്ര വികസന രേഖ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി അടുത്ത അഞ്ചു വർഷത്തേക്ക് വോട്ടർമാർ എനിക്ക് അവസരം നൽകുമെന്നാണ് പ്രതീക്ഷ, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടക്കുന്ന നിരവധി പ്രശ്ന‌ങ്ങൾക്ക് ദീർഘകാല അടിസ്‌ഥാനത്തിലുള്ള പരിഹാരമാർഗങ്ങളാണ് വേണ്ടത്. കുടിവെള്ളം, പാർപ്പിടം, ആരോഗ്യം എന്നീ ആവശ്യങ്ങൾ നിറവേറ്റി സാധാരണക്കാരുടെ ജീവിതത്തിലും പുരോഗതി ഉറപ്പാക്കേണ്ടതുണ്ട്. ഇതിനുള്ള മാർഗരേഖയാണീ വികസന രേഖ, രാജീവ് പറഞ്ഞു.

പ്രധാന പദ്ധതികൾ

. മറൈൻ സെസ്
. വിഎസ്എസ് സിയിൽ ന്യൂ ഭാരത് സെമികണ്ടക്ടർ റിസർച്ച് സെന്റർ
. ആക്കുളം സി-ഡാക്കിൽ ഫ്യൂച്ചർ ലാബുകൾ
. വലിയതുറ ഹാർബർ
. പൂവാർ കപ്പൽ ശാല
. വിഴിഞ്ഞം ക്രൂസ് ടെർമിനൽ
. മാരിടൈം ആന്റ് ഫിഷറീസ് സ്കില്ലിങ് സെന്റർ
. ബാലരാമപുരം കൈത്തറി വ്യവസായ കേന്ദ്രത്തിൽ ഡിജിറ്റൽ മാർക്കറ്റിങ് ആന്റ് ഡിസൈനിങ് കേന്ദ്രം
. നെയ്യാറ്റിൻകരയിൽ എയിംസ്
. കാരോട് ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാണ യൂനിറ്റ്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം17 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം21 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version