Connect with us

കേരളം

പ്രധാനമന്ത്രി മോദി നാളെ പത്തനംതിട്ടയിൽ; ഒരു ലക്ഷം പ്രവർത്തകരെ അണിനിരത്തുമെന്ന് ബിജെപി

Published

on

20240311071L.jpg

പത്തനംതിട്ട, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ജില്ലാ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി. വെള്ളിയാഴ്ച രാവിലെ കൊച്ചിയിൽനിന്നു ഹെലികോപ്റ്ററിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രിയെ നേതാക്കളും ജില്ലാ ഭരണകൂടവും ചേർന്നു സ്വീകരിക്കും. 11 മണിയോടെ സമ്മേളന വേദിയായ ജില്ലാ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി എത്തും. സ്റ്റേഡിയത്തിലെ സ്റ്റേജിന്റെയും പന്തലിന്റെയും നിർമാണം അതിവേഗമാണു പുരോഗമിക്കുന്നത്.

പ്രധാനമന്ത്രിയും ബിജെപിയുടെ പത്തനംതിട്ട, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുമടക്കം 60 പേർക്കാകും വേദിയിൽ ഇരിപ്പിടം. മുൻനിരയിൽ രണ്ടു ബ്ലോക്കുകളിലായി സാമൂഹിക സാംസ്കാരിക ആധ്യാത്മിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾക്കു വിഐപി ഇരിപ്പിടങ്ങളൊരുക്കും.

ഓരോ ബൂത്തിൽ നിന്നും 200 പ്രവർത്തകരെ വീതം പങ്കെടുപ്പിക്കാനാണ് എൻഡിഎ സംസ്ഥാന കമ്മിറ്റി നേതാക്കൾക്കു നൽകിയിരിക്കുന്ന നിർദേശം. 50,000 പ്രവർത്തകർക്ക് സ്റ്റേഡിയത്തിൽ ഇരിപ്പിടമുണ്ടാകുമെന്നും ഒരു ലക്ഷം പ്രവർത്തകരെ പരിപാടിയിൽ അണിനിരത്തുമെന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു.

പകൽസമയത്തെ ഉയർന്ന താപനില കണക്കിലെടുത്തു പന്തലിൽ ഫാനുകൾ അടക്കമുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് സംഘാടകർ പറഞ്ഞു. പത്തനംതിട്ടയിലെ സമ്മേളനത്തിനു ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്കു തിരിക്കും. ജില്ലാ പൊലീസ് മേധാവി വി.അജിത്, പത്തനംതിട്ട ഡിവൈഎസ്പി ബി.വിനോദ്, സുരക്ഷാ ചുമതലയുള്ള എസ്പിജി, മറ്റ് ഉദ്യോഗസ്ഥർ സ്റ്റേഡിയം സന്ദർശിച്ചു സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

19ന് പാലക്കാട് നടക്കുന്ന റോഡ്‌ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. 19ന് രാവിലെ 10ന് പാലക്കാട് ഗവ.മോയന്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് കോട്ടമൈതാനം അഞ്ചുവിളക്ക് വരെയാണ് റോഡ്‌ഷോ. ഗവ.മോയന്‍ സ്‌കൂള്‍ മുതല്‍ സ്റ്റേഡിയം സ്റ്റാന്‍ഡ് വരെയും പരിഗണനയിലുണ്ട്. സുരക്ഷാസേനയുടെ പരിശോധനയ്ക്കു ശേഷമേ അന്തിമ തീരുമാനമാകൂ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version