ദേശീയം
പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശനം; ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തും
ഈ മാസം 14-ന് ദോഹ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തും. ഖത്തറിൽ നിന്നും ദോഹയിലേക്കുള്ള സന്ദർശന വേളയിലാണ് കൂടിക്കാഴ്ച നടത്തുന്നത്. ഖത്തറിലെ മറ്റ് ഉന്നത നേതാക്കളുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന്
വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും അതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രി നേതാക്കളുമായി ചർച്ചകൾ നടത്തുന്നത്. അന്തർദേശീയ വിഷയങ്ങളിൽ അവരുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവക്കാനുള്ള അവസരവും ഒരുക്കി കൊടുക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാമത്തെ ഖത്തർ സന്ദർശനമാണിത്. ഇന്ത്യയും ഖത്തറും തമ്മിൽ സമീപ കാലങ്ങളിൽ നിരവധി ഉന്നതതല യോഗങ്ങൾ നടന്നിട്ടുണ്ട്.
ഫെബ്രുവരി 14-ന് ദുബായിൽ നടക്കുന്ന 2024-ലെ ലോക ഗവൺമെൻ്റ് ഉച്ചകോടിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഈ മാസം 12 മുതൽ 14 വരെയാണ് ഉച്ചകോടി നടക്കുന്നത്. ദുബായിലെത്തുന്ന പ്രധാനമന്ത്രി അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രവും ഉദ്ഘാടനം ചെയ്യും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!