Connect with us

ആരോഗ്യം

തലയിണകൾ ബാക്ടീരിയകളുടെ കലവറ! ശീലങ്ങള്‍ ഇന്ന് തന്നെ മാറ്റൂ

images 12.jpeg

ഉറങ്ങാന്‍ നേരം ഒട്ടുമിക്ക ആളുകള്‍ക്കും തലയിണ ആവശ്യമാണ്. എന്നാല്‍ പലരും ഈ തലയിണയിണയിലെ കവര്‍ കഴുകാന്‍ മെനക്കെടാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ നമ്മുടെ ആരോഗ്യത്തിന് തലയിണ കവര്‍ പതിവായി മാറ്റേണ്ടത് വളരെ അനിവാര്യമാണ്. അല്ലെങ്കില്‍ രോഗാണുക്കള്‍ അതില്‍ സ്ഥിരതാമസമാക്കും. തലയിണ കവറുകള്‍ ഒരാഴ്ച മുമ്പ് കഴുകിയതാണെങ്കില്‍ പോലും ടോയ്ലറ്റിന്റെ ഇരിപ്പിടത്തില്‍ ഉള്ളതിനേക്കാള്‍ 17,000 മടങ്ങ് ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം അവകാശപ്പെട്ടത്. പഠനത്തിന്റെ ഭാഗമായി കഴുകാത്ത തലയിണയുടെ സാമ്പിളുകള്‍ ശേഖരിച്ച് ഏഴു ദിവസം സൂക്ഷിച്ചു.ഇതില്‍ ചര്‍മ്മത്തില്‍ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ കണ്ടെത്തി. നമ്മുടെ ചര്‍മ്മത്തിലെ മൃതകോശങ്ങളും വിയര്‍പ്പും പൊടിപടലങ്ങളുമാണ് ഈ ബാക്ടീരിയകള്‍ക്ക് വളമാകുന്നത്. ഇവ അതിവേഗം വളരുകയും ചെയ്യും.

ഒരാഴ്ച മുമ്പ് കഴുകിയ തലയിണയില്‍ ടോയ്ലറ്റ് ഇരിപ്പിടത്തില്‍ ഉള്ളതിനേക്കാള്‍ 17000 മടങ്ങ് ബാക്ടീരിയ ഉണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ബാത്ത്‌റൂം ഡോറില്‍ കണ്ടെത്തിയ ബാക്ടീരിയകളേക്കാള്‍ 25 ആയിരം മടങ്ങ് കൂടുതല്‍ ബാക്ടീരിയകള്‍ തലയിണ കവറിലുണ്ട്.ന്യുമോണിയ പോലുള്ള അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളും ഇവയില്‍ ഉള്‍പ്പെടുന്നുവെന്ന് പഠനം കണ്ടെത്തി.ഇതുകൂടാതെ ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാസിലി ബാക്ടീരിയയും തലയിണ കവറുകളില്‍ കണ്ടെത്തിയിട്ടുണ്ട്.

തലയിണ കവര്‍ വൃത്തിയായി സൂക്ഷിക്കാം

നിങ്ങളുടെ ബെഡ്ഷീറ്റും തലയിണ കവറും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴുകാന്‍ തുടങ്ങുക. ഉറങ്ങുമ്പോള്‍ വിയര്‍ക്കുന്നവരും മുടിയില്‍ എണ്ണ തേച്ച് ഉറങ്ങുന്നവരും മേക്കപ്പ് ഇട്ട് കിടക്കുന്നവരും രണ്ട് ദിവസം കൂടുമ്പോള്‍ തലയിണ കവറുകള്‍ കഴുകണം.

നിങ്ങളുടെ ബെഡ്ഷീറ്റിന്റെ തുണിയും ബാക്ടീരിയയുടെ വളര്‍ച്ചയെ സ്വാധീനിക്കും.സാറ്റിന്‍ ഷീറ്റുകളും ഇടയ്ക്കിടെ കഴുകേണ്ടതുണ്ട്. മുഖവുമായി നേരിട്ട് ബന്ധപ്പെടുന്നതിനാല്‍ തലയിണ കവറുകള്‍ വളരെ നന്നായി കഴുകേണ്ടതുണ്ട്. തലയിണ കവറുകള്‍ ചെറുചൂടുള്ള വെള്ളത്തില്‍ നല്ല ഡിറ്റര്‍ജന്റും സോപ്പും ഉപയോഗിച്ച് കഴുകുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 mins ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം3 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം4 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം5 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം6 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം23 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version