Connect with us

കേരളം

പെട്രോളിനും ഡീസലിനും ഇന്നും വില വർധിപ്പിച്ചു

petrol price hike e1610601922535

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിലേക്ക് അടക്കുകയാണ്. ഇന്നത്തെ വില 97.65 രൂപ. ഡീസൽ വില 92. 60 രൂപ. കൊച്ചിയിൽ പെട്രോളിന് 95.70 രൂപയും ഡീസലിന് 92. 17 രൂപയുമാണ് ഇന്നത്തെ വില.

കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസലിന് 91. 31 രൂപയുമാണ് വില.കൊവിഡിന്റെ ആഘാതത്തിൽ സാമ്പത്തിക മേഖല പ്രതിസന്ധിയിൽ നിൽക്കെയുള്ള ഇന്ധന വില വർധന ജനത്തിന് ഇരട്ടപ്രഹരമാണ്. സാധാരണക്കാർ ലോക്ക്ഡൗണിൽ അകപ്പെട്ട് കിടക്കുമ്പോഴാണ് ക്രമാതീതമായി വില വർധിക്കുന്നത്.

ഇത് സാധാരണ ബജറ്റിനെ പോലും താളം തെറ്റിക്കുമെന്നിരിക്കെ ഇപ്പോഴത്തെ സ്ഥിതിയിൽ വരുമാനം ഇല്ലാത്ത സ്ഥിതിയിൽ ജനത്തിന് ഇത് ഇരട്ടപ്രഹരമാവും. ആഗോള വില നിലവാരത്തിലെ വർധനയാണ് ഇപ്പോഴത്തെ വില വർധനയ്ക്ക് കാരണമെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി കഴിഞ്ഞ ദിവസം വിലവർധനവിനെ കുറിച്ച് പ്രതികരിച്ചത്.

അതേസമയം, രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ഉയരുന്ന അവസരത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വിശദീകരണം നല്‍കിയിരുന്നു. രാജ്യത്ത് ഇപ്പോള്‍ ഇന്ധനവില വര്‍ദ്ധിക്കുന്നതിന്‍റെ പ്രധാന കാരണം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ വര്‍ദ്ധനവാണ് എന്ന് മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് വില 70 ഡോളറായി വര്‍ദ്ധിച്ചതാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിക്കുന്നത്, അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‌ ആവശ്യമായ 80% ഇന്ധനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ വില വര്‍ദ്ധന ഉപഭോക്താക്കളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം13 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version