ദേശീയം
നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാന്‍ അനുമതി നൽകി ബ്രിട്ടീഷ് സർക്കാർ
വായ്പാ തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയമാണ് നീരവിനെ കൈമാറാന്‍ അനുമതി നല്‍കിയത്.
നീരവിനെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് ഫെബ്രുവരിയില്‍ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി അറിയിച്ചിരുന്നു. നീരവിനെ കൈമാറണമെന്ന് ആവിശ്യപ്പെട്ട് ഇന്ത്യ സമര്‍പ്പിച്ച രേഖകള്‍ സ്വീകര്യമാണെന്നാണ് കോടതി അറിയിച്ചത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാര്‍ച്ചിലാണു ലണ്ടനില്‍ അറസ്റ്റിലായത്. എന്നാല്‍ 50 കാരനായ നീരവ് മോദിക്ക് ഇതിനെതിരെ 28 ദിവസത്തിനുള്ളില്‍ യുകെ ഹൈകോടതിയെ സമീപിക്കാന്‍ അവസരമുണ്ട്.
2019 ഫെബ്രുവരിയില്‍ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ കോടതിയെ സമീപിച്ച മദ്യവ്യവസായി വിജയ് മല്യയുടെ കാര്യത്തിലും ഇതുപോലെ ചെയ്തിരുന്നു. എന്നാല്‍ വിധി വരാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാമെന്നാണ് സൂചന.