Connect with us

കേരളം

സർവീസ്‌ പെൻഷൻകാർക്ക്‌ പ്രതിമാസം 1000 രൂപ അധികം ; പരിഷ്‌കരിച്ച പെൻഷനും കുടിശ്ശികയും ഏപ്രിൽ ഒന്നുമുതൽ ; സർക്കാർ ഉത്തരവിറങ്ങി

Published

on

pension

പെൻഷൻ പരിഷ്‌കരണം നടപ്പാക്കി സർക്കാർ ഉത്തരവിറങ്ങി. പരിഷ്‌കരിച്ച പെൻഷനും കുടിശ്ശികയും ഏപ്രിൽ ഒന്നുമുതൽ ലഭിക്കും. എൺപതു കഴിഞ്ഞ സർവീസ്‌ പെൻഷൻകാർക്ക്‌ പ്രതിമാസ പെൻഷനിൽ 1000 രൂപ അധികം ലഭിക്കും. ‘സ്‌പെഷ്യൽ കെയർ അലവൻസി’ന്‌ ഏപ്രിൽ ഒന്നുമുതൽ ‌ പ്രാബല്യമുണ്ടാകും. സർവീസ്, കുടുംബ, പാർട്‌ ടൈം, പാർട്‌ ടൈം ഫാമിലി, എക്‌സ്‌ഗ്രേഷ്യ, എക്‌സ്ഗ്രേഷ്യ ഫാമിലി എന്നീ പെൻഷൻ വിഭാഗങ്ങൾക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.

പ്രതിമാസം 191 കോടി രൂപയുടെ അധിക ആനുകൂല്യമാണ്‌ പെൻഷൻകാർക്ക്‌ സർക്കാർ ലഭ്യമാക്കുന്നത്‌. ഏപ്രിൽ, മെയ്‌, ആഗസ്‌ത്‌, നവംബർ എന്നിങ്ങനെ നാലു ഗഡുക്കളായി ഈ വർഷംതന്നെ മുഴുവൻ കുടിശ്ശികയും ലഭിക്കും. ആദ്യഗഡു വിതരണം ഏപ്രിൽ ഒന്നുമുതൽ. കുടിശ്ശികയായി‌ 3628 കോടിയാണ്‌ വിതരണം ചെയ്യുക.

പരിഷ്‌കരിച്ച പെൻഷനും ശമ്പള പരിഷ്‌കരണത്തിനും 2019 ജൂലൈ ഒന്നുമുതൽ മുൻകാല‌ പ്രാബല്യമുണ്ട്‌. നിലവിലെ രീതിയിൽ 30 വർഷത്തെ സേവനകാലത്തിന് മുഴുവൻ പെൻഷനും പത്തുവർഷത്തെ യോഗ്യതാ സേവനകാലത്തിന്‌ ഏറ്റവും കുറഞ്ഞ പെൻഷനും നൽകുന്നത് തുടരും. കുറഞ്ഞ അടിസ്ഥാന പെൻഷൻ 11,500 രൂപയായും കൂടിയത്‌ 83,400 രൂപയായും ഉയർത്തി.

കുറഞ്ഞ അടിസ്ഥാന കുടുംബ പെൻഷൻ 11,500 രൂപയാണ്‌. കൂടിയത്‌ (സാധാരണ നിരക്ക്) 50,040 രൂപയാക്കി ഉയർത്തി. പാർട്‌ ടൈം കണ്ടിൻജന്റ്‌ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 5780 രൂപയായും കൂടിയത്‌ 11,485 രൂപയായും നിശ്ചയിച്ചു. ശമ്പള പരിഷ്‌കരണത്തിന്റെ അതേ നിരക്കിലാണ്‌ പെൻഷൻ പരിഷ്‌കരണവും.

പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് പ്രതിമാസം 300ൽനിന്ന്‌ 500 രൂപയാക്കി‌. മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതുവരെ ഇത്‌ തുടരും. വിരമിക്കൽ ഗ്രാറ്റ്യുവിറ്റി പരിധി 14 ലക്ഷത്തിൽനിന്ന്‌ 17 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം13 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം15 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം16 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version