ദേശീയം
കോണ്‍ഗ്രസിന്റെ പുതിയ ട്രഷററായി പവന്‍ കുമാര്‍ ബന്‍സലിനെ നിയമിച്ചു
കോണ്‍ഗ്രസിന്റെ പുതിയ ട്രഷററായി പവന്‍ കുമാര്‍ ബന്‍സലിനെ നിയമിച്ചു. എഐസിസി ട്രഷറര്‍ ആയിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബന്‍സാലിനെ നിയമിച്ചത്.
നിയമനം ഉടന്‍ പ്രാബല്യത്തോടെ നിലവില്‍ വന്നതായി കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പവന്‍കുമാര്‍ ബന്‍സാല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരുന്നിട്ടുണ്ട്.
പഞ്ചാബിലെ ടാപ്പ സ്വദേശിയാണ്. ചണ്ഡിഗഡില്‍ നിന്നും നാലുവട്ടം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്