Connect with us

കേരളം

​ഗതാ​ഗതം തടസപ്പെടുത്തി; ജോഷി ചിത്രം ആന്റണിയുടെ ചിത്രീകരണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

ജോഷി സംവിധാനം ചെയ്യുന്ന ആന്റണിയുടെ ചിത്രീകരണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. പാലാ ന​ഗരസഭയാണ് പരാതി നൽകിയത്. പൊതുജനങ്ങൾക്കും വാഹന​ഗതാ​ഗതത്തിനും സിനിമാ ചിത്രീകരണം തടസമുണ്ടാക്കുന്നുവെന്നും ചിത്രത്തിന്റെ ഷൂട്ടിം​ഗ് നിർത്തിവെക്കണമെന്നും ന​ഗരസഭ പരാതിയിൽ പറഞ്ഞു. സബ് ജയിലിൽ അനധികൃതമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നതെന്നും നഗരസഭ ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആർഡിഓയോട് വിശദീകരണം തേടി.

പാലായിൽ വെള്ളിയാഴ്ച വൈകിട്ട് നടത്തിയ ഷൂട്ടിം​ഗിനെതിരെയാണ് നഗരസഭാ ചെയർപേഴ്‌സൺ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. പൊതുജനങ്ങൾക്കും വാഹന​ഗതാ​ഗതത്തിനും തടസമുണ്ടാക്കാതെ ഷൂട്ടിം​ഗ് നടത്താൻ ന​ഗരസഭ സ്‌പെഷ്യൽ കൗൺസിൽ കൂടി അനുമതി നൽകിയിരുന്നു. എന്നാൽ കാരവാനുകളും ജനറേറ്റർ വാഹനങ്ങളും അടക്കം ഇടുങ്ങിയ റോഡിലെത്തിച്ച് ​ഗതാ​ഗതം തടസപ്പെടുത്തിയാണ് ഷൂട്ടിങ് തുടങ്ങിയത്.

ബൈപ്പാസിൽ നിന്നും കട്ടക്കയം റോഡിൽ നിന്നും എത്തിയ വാഹനങ്ങൾ കുടുങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കിനും ഇത് കാരണമായി. ജയിലിന് തൊട്ടുചേർന്നുള്ള സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനത്തെയും ഷൂട്ടിങ് ബാധിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആർഡി ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരും കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടി.

നിശ്ചിതസമയം കഴിഞ്ഞ് പുറത്തുനിന്നവരോ വാഹനമോ ജയിൽ വളപ്പിൽ ഉണ്ടാകാൻ പാടില്ലെന്ന കീഴ്‌വഴക്കം മറികടന്ന് രാത്രി ഏഴര വരെ ഷൂട്ടിം​ഗ് നീണ്ടു. ക്രെയിനും ജീപ്പും അടക്കം വളപ്പിനുള്ളിൽ കടത്തുകയും ചെയ്തു. സംഭവം ചർച്ചയായതോടെയാണ് നഗരസഭ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം11 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം16 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം18 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം20 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം21 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം22 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version