ദേശീയം
പി.പി.ഇ കിറ്റില്‍ അടിപൊളി ബ്രേക്ക്ഡാന്‍സുമായി രോഗികളുടെ മനസ്സ് നിറച്ച് ഒരു ഡോക്ടര്‍
ഡോക്ടര്‍മാരും, നഴ്സുമാരും ഭൂമിയിലെ മാലാഖമാര്‍ ആണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. ഇത് തെളിയിച്ചു തരുന്ന കാലഘത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്.
കൊറോണ വൈറസിന്റെ പിടിയിലകപ്പെട്ട ലോകത്തെ രക്ഷിക്കാന്‍ പല ത്യാഗങ്ങളും സഹിച്ച് ഡോക്ടര്‍മാരുടെ സംഘം ഇപ്പോഴും ശരിയാണ്. രോഗിയെ സുഖപ്പെടുത്തുക എന്നതില്‍ മാത്രം തന്റെ കര്‍ത്തവ്യം ചുരുക്കി നിര്‍ത്താതെ ഒരല്‍പം മുന്നോട്ട് കടന്നു ചിന്തിക്കും. ഇക്കൂട്ടത്തില്‍ പെട്ടതാണ് ഡോക്ടര്‍ അനുപ് സേനാപതി.
അസ്സാമിലെ സില്‍ച്ചറിലെ മെഡിക്കല്‍ കോളേജില്‍ ഇഎന്‍ടി സര്‍ജന്‍ ആണ് അനുപ് സേനാപതി. കൊറോണ രോഗികളെ പാര്‍പ്പിക്കുന്ന മുറികളില്‍ തീര്‍ച്ചയായും ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ് നില നില്‍ക്കുക. മാനസീകമായി സമ്മര്‍ദ്ദത്തില്‍ പെട്ടുപോകാന്‍ സാദ്ധ്യതയുള്ള തന്റെ രോഗികളില്‍ പുഞ്ചിരി പടര്‍ത്താനാണ് അനുപ് സേനാപതി ബ്രേക്ക് ഡാന്‍സ് കളിച്ചത്.
അനുപ് സേനാപതിയുടെ സഹപ്രവര്‍ത്തകനായ ഡോക്ടര്‍ സയ്ദ് ഫൈസാന്‍ അഹമ്മദ് ആണ് ഒരു മിനിറ്റിലേറെ ദൈര്‍ഖ്യമുള്ള അനുപ് സേനാപതിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘ഇതാണ് കൊവിഡ് ഡ്യൂട്ടിയില്‍ എന്റെ സഹപ്രവര്‍ത്തകനായ സില്‍ചാര്‍ മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി സര്‍ജന്‍ ഡോ. അനുപ് സേനാപതി.
പൂര്‍ണമായും പിപിഇ കിറ്റ് ധരിച്ചാണ് അനുപ് സേനാപതി ഡാന്‍സ് കളിച്ചത്. കൊവിഡ് രോഗികള്‍ക്ക് മുന്നില്‍ അവരെ സന്തോഷിപ്പിക്കാന്‍ അവന്‍ നൃത്തം ചെയ്യുന്നു,’ എന്ന അടിക്കുറിപ്പോടെ സയ്ദ് ഫൈസാന്‍ അഹമ്മദ് പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം വൈറല്‍ ആയി.