കേരളം
പി.ജയരാജന് സീറ്റ് നിഷേധിച്ചതില്‍ കണ്ണൂര്‍ സി.പി.എമ്മില്‍ പരസ്യ പ്രതിഷേധം
കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സീറ്റ് നിഷേധിച്ചതില്‍ കണ്ണൂര്‍ സി.പി.എമ്മില്‍ പരസ്യ പ്രതിഷേധം കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍. ധീരജ് രാജിവെച്ചു. സി.പി.എമ്മില്‍ തുടരുമെന്നും വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുെമന്നും ജനങ്ങളോട് മറുപടി പറയേണ്ടത് തങ്ങളാണെന്നും ധീരജ് പറഞ്ഞു. പി.ജയരാജന്റെ അടുത്ത അനുയായിയാണ് ധീരജ്. അമ്ബാടിമുക്ക് സി.പി.എം ബൂത്ത് പ്രസിഡന്റ് കൂടിയാണ് എന്‍.ധീരജ്.
അമ്ബാടിമുക്കില്‍ നിന്ന് സി.പിഎമ്മില്‍ എത്തിയ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ മുന്നില്‍ നിന്നയാളാണ് ധീരജ്. ‘അമ്ബാടിമുക്ക് സഖാക്കള്‍’ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി ജയരാജനോട് അടുപ്പം സൂക്ഷിക്കുന്നവരാണ് ഇവര്‍.
പി.ജയരാജന്റെ അനുയായികളുടെ ‘പിജെ ആര്‍മി’ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലും സീറ്റ് നിഷേധത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ജയരാജനെ അനുകൂലിച്ചുള്ള വിപ്ലവഗാനങ്ങളും എത്തി. ജയരാജനും തോമസ് ഐസക്കിനും ജി.സുധാകരനും സീറ്റ് നിഷേധിക്കുമ്ബോള്‍ മന്ത്രിമാരുടെ ഭാര്യമാര്‍ക്ക് സീറ്റ് നല്‍കുന്നതിനെ ഫെയ്‌സ്ബുക്ക് കമന്റുകളില്‍ വിമര്‍ശിക്കുന്നുണ്ട്.
അതിനിടെ, അമ്ബലപ്പുഴയില്‍ മന്ത്രി ജി.സുധാകരന് സീറ്റ് നിഷേധിച്ചതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘ജി. സുധാകരനില്ലാതെ എന്തുറപ്പ്, ജി.യെവേണ്ടേ? സുധാകരനു പകരം എസ്.ഡി.പി.ഐക്കാരന്‍ സലാമോ? എന്നിങ്ങനെയാണ് പോസ്റ്ററുകള്‍. വലിയ ചുടുകാടിനു സമീപമുള്ള പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു സമീപമാണ് പോസ്റ്ററുകള്‍ രാവിലെ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പ്രവര്‍ത്തകര്‍ എത്തി പോസ്റ്റര്‍ നീക്കി.