Uncategorized
വിപണനാനുമതി ലഭിച്ചാല്‍ ഓക്സ്ഫഡ് കൊവിഡ് വാക്‌സിന്‍ അടുത്തമാസം എത്തും
വിപണനാനുമതി ലഭിച്ചാല്‍ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ അടുത്തമാസം ഉപയോഗിച്ചു തുടങ്ങാനാകുമെന്ന് അസ്ട്രാസെനക എം.ഡി.
ഇതുവരെയുള്ള പരീക്ഷണം പൂര്‍ണ്ണ വിജയമാണെന്നും കമ്പനി അവകാശപ്പെട്ടു.
റെഗുലേറ്ററി അതോറിറ്റികളുടെ അന്തിമ തീരുമാനത്തിന് കാത്തിരിക്കുകയാണ്.
അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലായാല്‍ വാക്‌സിന്‍ ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
പ്രായമായവരില്‍ നടത്തുന്ന പരീക്ഷണവും ഇതുവരെ പൂര്‍ണ്ണവിജയമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന ഓക്‌സ്ഫഡ് വാക്‌സിന്റെ പരീക്ഷണവും അടുത്തമാസത്തോടെ പൂര്‍ത്തിയാകും.