Connect with us

കേരളം

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം; പൊതുജനങ്ങൾക്ക് പോലീസ് വാഹനങ്ങൾ അടുത്തറിയാൻ അവസരം

പോലീസിന്റെ അത്യാധുനിക വാഹനങ്ങൾ അടുത്ത്കാണാം, ഒപ്പം നിന്നൊരു സെൽഫിയെടുക്കാം. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിൽ ഒരുക്കിയിരിക്കുന്ന എന്റെ കേരളം പ്രദർശനമേളയിലാണ് പൊതുജനങ്ങൾക്ക് പോലീസ് വാഹനങ്ങൾ അടുത്തറിയാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഏത് ഭൂപ്രകൃതിയിലും അനായാസം കടന്നുചെല്ലാൻ കഴിയുന്ന പോലീസിന്റെ അഭിമാന വാഹനം ലൈറ്റ് ആംഡ് ട്രൂപ്പ് ക്യാരിയർ, നക്സൽ ബാധിത പ്രദേശങ്ങളിലെയും ഉയർന്ന പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകൾക്ക് അനുവദിച്ചിരിക്കുന്ന ഫോർവീൽ ഡ്രൈവ് ഗൂർഘ വാഹനം എന്നിവ തൊട്ടടുത്ത് കാണാം.

കൂടാതെ മലഞ്ചെരുവുകളിലൂടെ വിദഗ്ധമായി ഓടിക്കാൻ കഴിയുന്ന ലെഫ്റ്റ് ഹാന്റ് പ്രൈവ് സംവിധാനമുളള പൊളാരിസ് വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നൊരു സെൽഫിയുമെടുക്കാം. വി.ഐ.പി ഡ്യൂട്ടികളിൽ മാത്രം കാണുന്ന ബുളളറ്റ് പ്രൂഫ് ജാമർ, ബാഗേജ് സ്കാനർ ഘടിപ്പിച്ച പ്രത്യേക സുരക്ഷാവാഹനം എന്നിവയുടെ പ്രത്യേകതകളറിയാനും അവസരമൊരുക്കുകയാണ് കേരളാ പോലീസ്. ലൈറ്റ് ആംഡ് ട്രൂപ്പ് ക്യാരിയർ ഒരു ബുളളറ്റ് പ്രൂഫ് വാഹനമാണ്. ഏറെ സുരക്ഷാ സംവിധാനങ്ങളുളള വാഹനത്തിൽ മുകളിൽ ലൈറ്റ് മെഷീൻ ഗൺ ഘടിപ്പിച്ച് വെടിയുതിർക്കാൻ കഴിയും.

80 ലക്ഷം രൂപ വിലയുളള ഈ വാഹനത്തിൽ ഡ്രൈവർക്ക് പുറമെ എട്ട് സേനാംഗങ്ങൾക്ക് യാത്ര ചെയ്യാം.
ദുർഘട പ്രദേശങ്ങളിലൂടെ അനായാസം യാത്ര ചെയ്യാൻ കഴിയുന്ന ഗൂർഘ വാഹനങ്ങളാണ് മറ്റൊരു ആകർഷണം. ചെളി നിറഞ്ഞ പ്രതലത്തിലും സുരക്ഷിതമായി ഓടിക്കാൻ കഴിയുന്ന ഡിഫറൻഷ്യൽ ലോക്ക് സംവിധാനം ഉളളവയാണ് ഇവ. ലെഫ്റ്റ് ഹാന്റ് ഡ്രൈവ് സംവിധാനമുളള പൊളാരിസ് വാഹനമാണ് പോലീസിന്റെ വാഹനവ്യൂഹത്തിലെ മറ്റൊരു പ്രത്യേകത. ഏത് ഭൂപ്രകൃതിയിലും കടന്നു ചെല്ലാൻ കഴിയുന്ന ഈ വാഹനം 70 ഡിഗ്രി ചരിഞ്ഞ പ്രതലത്തിൽ പോലും അപകട രഹിതമായി ഓടിക്കാം. കാടുകൾക്കുളളിലെ നിരീക്ഷണത്തിനാണ് പോലീസ് ഈ വാഹനം ഉപയോഗിക്കുന്നത്.

വി.വി.ഐ.പി സന്ദർശനങ്ങളിലെ വാഹനവ്യൂഹത്തിൽ കാണുന്ന മൊബൈൽ ജാമർ വാഹനം അടുത്ത് കാണാനും എക്സിബിഷനിൽ അവസരമുണ്ട്. ടാറ്റാ സഫാരി വാഹനത്തിൽ സെൻസർ ജാം മെഷീനും കൺട്രോൾ യൂണിറ്റും ഘടിപ്പിച്ച മൊബൈൽ ജാമർ വാഹനമാണ് കേരളാ പോലീസിന്റെ കൈവശമുളളത്. കൂടാതെ വി.വി.ഐ.പി ഡ്യൂട്ടികൾക്ക് ഉപയോഗിക്കുന്ന സഞ്ചരിക്കുന്ന ബാഗേജ് സ്കാനർ വാഹനവും പ്രദർശനനഗരിയിൽ കാണാം. സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കനകക്കുന്നിലെ പ്രദർശനമേള വ്യാഴാഴ്ച സമാപിക്കും. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിനാണ് ഏകോപനച്ചുമതല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം34 mins ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം2 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം5 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം5 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം6 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version