Connect with us

കേരളം

ഓപ്പറേഷന്‍ താമര; ലക്ഷ്യം കോൺഗ്രസ്, സി.പി.എം. നേതാക്കൾ

Published

on

fg

നിയമസഭയിലേക്കുള്ള പോരാട്ടം മിഷൻ കേരളയ്ക്ക് ബി.ജെ.പി.യുടെ വടക്കേയിന്ത്യൻ മോഡൽ ‘ഓപ്പറേഷൻ താമര’ കേരളത്തിലും. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന വിജയൻ തോമസ് ബി.ജെ.പി.യിൽ ചേർന്നതിനു പിന്നാലെ, സീറ്റും കോടികളും വാഗ്ദാനംചെയ്ത് ബി.ജെ.പി. ഏജന്റ് സമീപിച്ചെന്നു കോൺഗ്രസ് നേതാവ് എം.എ. വാഹിദിന്റെ വെളിപ്പെടുത്തൽ ഇത്തരമൊരു ആരോപണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അതൃപ്തരായ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിടുന്ന ബി.ജെ.പി. മാസങ്ങൾക്കുമുമ്പുതന്നെ സംസ്ഥാനത്തെ സി.പി.എം. നേതാക്കളെയും പാർട്ടിയിലേക്ക്‌ ക്ഷണിച്ചു.

കോൺഗ്രസിന്റെ ദേശീയ വക്താവ് ടോം വടക്കൻ ബി.ജെ.പി.യിലെത്തിയതോടെയാണ് കേരള നേതാക്കളെ വട്ടമിട്ട് ബി.ജെ.പി. നീക്കം ശക്തമാക്കിയത്. 35 സീറ്റ് ലഭിച്ചാൽ ബി.ജെ.പി. സർക്കാരുണ്ടാക്കുമെന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനം പണമിറക്കി ചാക്കിട്ടുപിടിത്തം ലക്ഷ്യമിട്ടാണെന്ന് എൽ.ഡി.എഫും യു.ഡി.എഫും കുറ്റപ്പെടുത്തുന്നു.

സി.പി.എമ്മിലെ ചിലപ്രമുഖരെ വളരെ നേരത്തേതന്നെ ബി.ജെ.പി.യിലേക്ക്‌ ക്ഷണിച്ച് ഇടനിലക്കാർ സമീപിച്ചിരുന്നു. കണ്ണൂരിലെ ഒരു സംസ്ഥാനകമ്മിറ്റിയംഗത്തെയാണ് ആദ്യം സമീപിച്ചത്. അദ്ദേഹം വഴങ്ങിയില്ല. ബി.ജെ.പി. സംസ്ഥാനസമിതിയുടെ അറിവോടെയായിരുന്നില്ല ഈ നീക്കം.

അതൃപ്തരായ കോൺഗ്രസ് നേതാക്കളെയും യു.ഡി.എഫ്. അനുഭാവികളായ പ്രൊഫഷണലുകളെയും സർക്കാർ സർവീസിൽനിന്നു വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥരെയും പാർട്ടിയിലെത്തിക്കാൻ ഇവരുടെ പട്ടിക തയ്യാറാക്കി ഊർജിത ശ്രമമാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം നടത്തുന്നത്. താത്പര്യമില്ലെന്നറിയിക്കുന്നവരോട്, മാനസാന്തരം വന്നാൽ വിളിക്കണമെന്നും അതിനു കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് ഇടനിലക്കാരുടെ മടക്കം. ഇനിയും കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.യിൽ വരുമെന്നാണ് കെ. സുരേന്ദ്രൻ ഞായറാഴ്ച പറഞ്ഞത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version