Connect with us

കേരളം

ഓപ്പറേഷന്‍ പി ഹണ്ട് സംസ്ഥാനത്ത് പുരോഗമിക്കുന്നു, 41 പേർ ഇതുവരെ അറസ്റ്റിൽ

Published

on

watching porn
പ്രതീകാത്മക ചിത്രം

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ പി ഹണ്ട് സംസ്ഥാനത്ത് പുരോഗമിക്കുന്നു. 41 പേർ ഇതുവരെ അറസ്റ്റിലായി.

കുട്ടികള്‍ ഉള്‍പ്പെട്ട നഗ്‌ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്.. എല്ലാ ജില്ലകളിലും റെയ്ഡ് തുടരുകയാണ്.

തിരുവനന്തപുരം സിറ്റിയില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയില്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാല് പേര്‍ അറസ്റ്റിലായി. എറണാകുളം ജില്ലയില്‍ നടന്ന പരിശോധനയില്‍ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 23 പേര്‍ക്കെതിരെ കേസെടുത്തു.

ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസിന്റെ നേതൃത്വത്തില്‍ മൂന്നു സ്‌ക്വാഡുകളായി തിരിഞ്ഞ് ആലുവ ,പെരുമ്പാവൂര്‍ , മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ അമ്പത്തിരണ്ട് ഇടങ്ങളിലാണ് പരിശോധന നടത്തിയത്.

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുകയും സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കുകയുംചെയ്തതിന് ആലപ്പുഴയിൽ രണ്ടു പേർ അറസ്റ്റിൽ. വീയപുരത്തും തൃക്കുന്നപ്പുഴയിലുമുള്ള യുവാക്കളാണ് അറസ്റ്റിലായത്. അശ്ലീലദൃശ്യങ്ങൾ ഡൗൺലോഡ‍് ചെയ്തതുമായി ബന്ധപ്പെട്ട് ചിങ്ങോലി, പത്തിയൂർ സ്വദേശികളുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ഫോണുകൾ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ പരിശോധിച്ചശേഷം പോക്സോ നിയമപ്രകാരം നടപടി സ്വീകരിക്കും.

പുലർച്ചെ തുടങ്ങിയ റെയ്ഡ് വൈകിയും തുടരുകയാണ്. കേസിൽ ഉൾപ്പെട്ടവർ സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു.

ഇന്റര്‍നെറ്റില്‍ നിന്ന് സിഎസ്‌എം മെറ്റീരിയല്‍ ഡൗണ്‍ലോഡ് / അപ്ലോഡ് ചെയ്യുന്ന വ്യക്തികളെ തിരിച്ചറിയാന്‍ ഹൈടെക് മോഡിലേക്ക് പോകാന്‍ കേരള പൊലീസിന്റെ സിസിഎസ്‌ഇ സെല്ലിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹെ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ഐപി വിലാസം ശേഖരിക്കുകയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അത്തരം ചിത്രങ്ങള്‍ പങ്കിടുന്ന വ്യക്തികളെ വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ കണ്ടെത്തുകയുമാണ് പൊലീസ് ചെയ്യുന്നത്. ഇതിനുപുറമെ എന്‍സിഎംസിയില്‍ നിന്ന് (എന്‍സിആര്‍ബി വഴി) ലഭിച്ച ടിപ്ലൈന്‍ റിപ്പോര്‍ട്ടുകളും വിശകലനം ചെയ്യുകയും തിരിച്ചറിയുകയും ചെയ്തായിരുന്നു റെയ്ഡുകള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം5 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version