കേരളം
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടു; തുടർ ചികിൽസയ്ക്കായി മാറ്റാമെന്ന് ഡോക്ടർമാർ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില പൂർവസ്ഥിതിയിലേക്ക് വന്നതായി ആശുപത്രി അധികൃതർ. ഉമ്മൻ ചാണ്ടി ചികിൽസയിലുള്ള നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് കൂടി ഇക്കാര്യം സ്ഥിരീകരിച്ചു. സർക്കാർ മെഡിക്കൽ ബോർഡും ഇക്കാര്യം സ്ഥിരീകരിച്ചു.
തുടർ ചികിൽസയ്ക്കായി ഉമ്മൻ ചാണ്ടിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിനു തടസമില്ലെന്നു ഡോക്ടർമാർ പറഞ്ഞു. ഉമ്മൻ ചാണ്ടിയെയും കുടുംബാംഗങ്ങളെയും ഇക്കാര്യം അറിയിച്ചു.
ഏത് ആശുപത്രിയിലേക്കാണ് മാറ്റേണ്ടതെന്ന് കുടുംബം തീരുമാനിക്കും. രണ്ടു ഡോക്ടർമാരും രണ്ടു മെഡിക്കൽ സ്റ്റാഫുകളും ഇതിനായി സജ്ജമാണ്. ന്യുമോണിയ ഏകദേശം ഭേദമായെന്നും പനി ഇല്ലെന്നും ഡോക്ടർമാർ പറഞ്ഞു.