ദേശീയം
രാജ്യത്ത് ഇന്നലെ 53.86ലക്ഷം പേര്‍ക്ക് മാത്രം
![covid vaccin](https://citizenkerala.com/wp-content/uploads/2021/06/covid-vaccin.jpg)
രാജ്യത്ത് ചൊവ്വാഴ്ചത്തെ വാക്സിൻ വിതരണത്തില്‍ വന്‍ കുറവ്. 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് ചൊവ്വാഴ്ച വാക്സിൻ വിതരണം ചെയ്തത്. തിങ്കളാഴ്ച ഒറ്റ ദിവസം 88 ലക്ഷം പേര്‍ക്ക് വാക്സീന്‍ നല്‍കി ഇന്ത്യ റെക്കോര്‍ഡിട്ടിരുന്നു.
തിങ്കളാഴ്ച മധ്യപ്രദേശില്‍ കൂടുതല്‍ ഡോസ് വിതരണം ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച 5000 ഡോസ് വാക്സിൻ മാത്രമാണ് ഇവിടെ നൽകിയത് എന്നാണ് സൂചന. ഇതാണ് വാക്സിനേഷൻ കണക്കിൽ വൻ കുറവുണ്ടാവാൻ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
തിങ്കളാഴ്ച 17 ലക്ഷം പേർക്ക് മധ്യപ്രദേശിൽ വാക്സിൻ നൽകിയതായാണ് കണക്ക്. ജൂണ്‍ 20ന് മധ്യപ്രദേശിൽ 4098 വാക്സിനേഷൻ ഡോസുകളാണ് മൽകിയത്. ജൂണ്‍ 15ന് 37,904 പേരെയാണ് കുത്തിവെച്ചത്. എന്നാല്‍, തിങ്കളാഴ്ച മാത്രം 16,95,592 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.