Connect with us

ആരോഗ്യം

ലോക്ക് ഡൌൺ പ്രഖ്യാപനത്തിന് ഇന്ന് ഒരുവയസ്

Published

on

lockdown e1616557538859

മഹാമാരിയെ പടിക്കുപുറത്തു നിര്‍ത്താന്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കോവിഡ് രണ്ടാം വ്യാപനത്തില്‍ വീണ്ടും ഒരു അടച്ചിടലിലേയ്ക്ക് പോകുമോയെന്ന ആശങ്കകള്‍ വ്യാപകമാണ്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ഏറെ പ്രതികൂലമായി ബാധിച്ചെങ്കിലും പ്രതിരോധത്തിന് ലോക്ഡൗണ്‍ അനിവാര്യമായിരുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അപ്രതീക്ഷിതമായിരുന്നു ആ പ്രഖ്യാപനം. രാജ്യം ഒറ്റയടിക്ക് നിശ്ചലമായി. വലിയവനെന്നോ ചെറിയവനെന്നോ വേര്‍തിരിവില്ലാതെ എല്ലാവരും വീട്ടിലടയ്ക്കപ്പെട്ടു. രാപ്പകലില്ലാതെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞിരുന്ന രാജ്യത്തെ നിരത്തുകള്‍ നിശ്ചലമായി. ലോക്ക് ഡൗണിന്‍റെ പ്രധാന ഇരകള്‍ അതിഥി തൊഴിലാളികളും പ്രവാസികളുമായിരുന്നു. ജീവന്‍റെ തുരുത്ത് തേടി നാട്ടിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളികളില്‍ പലരും റോഡില്‍ മരിച്ചു വീണു.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ നാട്ടിലെത്താന്‍ കഴിയാതെ വലഞ്ഞു. ലോക്ക് ഡൗണിലേക്ക് കടക്കുമ്പോള്‍ സ്വീകരിക്കേണ്ടിയിരുന്ന മുന്‍കരുതലും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നതിലുള്ള പരാജയവും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.

വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് കെട്ടിപ്പോക്കിയതെല്ലാം തകര്‍ന്നടിയുന്നത് ലോക്ക്ഡൗണ്‍ കാണിച്ചുതന്നു. അടച്ചുപൂട്ടലില്‍ നിന്ന് രാജ്യം പുറത്തുകടന്നെങ്കിലും സാധാരണജീവിതത്തിലേക്ക് തിരികെയെത്താന്‍ ഇനിയും സമയമെടുക്കും

ഇതിനിടെ ലോ​ക​ത്ത് കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12.47 കോ​ടി​ ക​ട​ന്നു. 124,775,686 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കൊ​വി​ഡ് ബാ​ധി​ച്ച​ത്. 2,745,146 പേ​ർ ഇ​തു​വ​രെ വൈ​റ​സ് ബാ​ധിച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 100,694,899 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ലോകത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 472,602 പേ​ർ​ക്കാ​ണ് കൊവി​ഡ് ബാ​ധി​ച്ച​ത്. 9,969 പേ​ർ കൊ​വി​ഡ് ബാ​ധിച്ച് മരിക്കുകയും ചെയ്തു. നി​ല​വി​ൽ 21,335,641 പേ​ർ വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 91,302 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ആ​ഗോ​ള ത​ല​ത്തി​ൽ 21 രാ​ജ്യ​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ആ​ളു​ക​ളെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version