ദേശീയം
പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എന്‍ വി രമണ
സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി എൻവി രമണ. നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് രമണയുടെ പേര് ശുപാര്‍ശ ചെയ്തത്. ഇത് രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍ വി രമണ.
പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിനു മറുപടിയായാണ് ബോബ്ഡെ രമണയുടെ പേര് ശുപാര്‍ശ ചെയ്തത്.1957 ഓഗസ്റ്റ് 27-ന് ജനിച്ച അദ്ദേഹത്തിന് 2022 ഓഗസ്റ്റ് 26 വരെ സര്‍വ്വീസ് ബാക്കിയുണ്ട്. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച എന്‍ വി രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014-ല്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനാവുകയായിരുന്നു.
ജസ്റ്റിസ് എൻ വി രമണക്കെതിരെ ആന്ധ്രമുഖ്യമന്ത്രി ജഗൻമോഹൻ റെഢി ഉയര്‍ത്തിയ അഴിമതി ഉൾപ്പടെയുള്ള ആരോപണങ്ങൾ സുപ്രീംകോടതി തള്ളിയിരുന്നു. അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങി നിരവധി ആരോപണങ്ങൾ ഉയര്‍ത്തി ജസ്റ്റിസ് എൻ വി രമണക്കെതിരെ ജഗൻമോഹൻ റെഢി കഴിഞ്ഞ ഒക്ടോബറിലാണ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്.
ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ സമ്മര്‍ദ്ദം ചെലുത്തി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങൾ തടയുന്നു, പ്രതിപക്ഷത്തുള്ള തെലുങ്കുദേശം പാര്‍ട്ടിയെ സഹായിക്കുന്നു, ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങൾക്ക് അമരാവതിയിലെ അനധികൃത ഭൂമി ഇടപാടിൽ പങ്കുണ്ട്, ഇക്കാര്യത്തിൽ അന്വേഷണം വേണം എന്നതായിരുന്നു ജഗൻമോഹൻ റെഢിയുടെ ആവശ്യം. വിവദങ്ങൾക്കിടയിൽ ജസ്റ്റിസ് രമണയെ അടുത്ത ചീഫ് ജസ്റ്റിസാക്കാൻ ശുപാര്‍ശ നൽകിയത് ചര്‍ച്ചയായതിന് പിന്നാലെയാണ് ജഗൻമോഹൻ റെഢിയുടെ പരാതിയിന്മേലുള്ള നടപടികൾ സുപ്രീംകോടതി വിശദീകരിച്ചത്.