Connect with us

കേരളം

കൊല്ലത്ത് നഴ്സ് ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു; ഹൃദയാഘാതമെന്ന് വിലയിരുത്തൽ

Published

on

kollam map.jpg.image .845.440

താലൂക്ക് ആശുപത്രിയിൽ കുഴഞ്ഞു വീണ സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണു വിലയിരുത്തൽ. ഓച്ചിറ വലിയകുളങ്ങര ഗുരുതീർഥത്തിൽ രമണന്റെ ഭാര്യ സുജ (52) ആണു മരിച്ചത്.

ഇന്നലെ രാവിലെ 11 നു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്സീൻ വിതരണ കേന്ദ്രത്തിൽ ഇവർ വാക്സീൻ സ്വീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ, കുഴഞ്ഞു വീണ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെതുടർന്നു അടിയന്തരമായി ആൻജിയോ പ്ലാസ്റ്റിക്കു വിധേയയാക്കിയെങ്കിലും ഇന്നു പുലർച്ചെ മരിച്ചു. കടുത്ത പ്രമേഹ രോഗിയുമായിരുന്നു.

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. മരണകാരണം ഹൃദയാഘാതമാണെന്നാണു വിലയിരുത്തലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ആർ. ശ്രീലത പറഞ്ഞു. വാക്സീൻ എടുത്തതിനെത്തുടർന്നു പ്രശ്നം ഉണ്ടായിട്ടില്ല. പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്നും കണ്ടെത്തി. കൂടുതൽ വിലയിരുത്തലിനായി രാവിലെ മെഡിക്കൽ ബോർഡ് കൂടും. തുടർന്നു മാത്രമേ മൃതദേഹം പോസ്റ്റുമോർട്ടത്തിനു വിധേയമാക്കണോയെന്നു തീരുമാനിക്കൂവെന്നും ഡിഎംഒ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം6 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം11 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം12 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം15 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം16 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം16 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version