ദേശീയം
ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തിൽ താഴെ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,254 പേർക്ക് രോഗം സ്ഥിരീകരിച്ചു.
391 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 98,57,029 ആയി.
മരണ സംഖ്യ 1,43,019 ആയി ഉയർന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 3,56,546 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
93,57,464 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,136 പേർ രോഗമുക്തരായി.