Connect with us

കേരളം

സംസ്ഥാനത്ത് 98 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; ഇതുവരെ ആകെ സമർപ്പിച്ചത് 105 പത്രികകൾ

nimination

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍ണത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ പത്രിക സമര്‍പ്പിച്ചത് 98 സ്ഥാനാര്‍ഥികള്‍. ഇതില്‍ 85 പേര്‍ പുരുഷന്മാരും 13 പേര്‍ വനിതകളുമാണ്. ഇതോടെ ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ 88 പുരുഷന്മാരും 17 സ്ത്രീകളും ഉള്‍പ്പെടുന്നു.

പാലക്കാട് ജില്ലയിലാണ് തിങ്കളാഴ്ച ഏറ്റവും കുടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്. 25 പുരുഷന്മാരും അഞ്ച് സ്ത്രീകളുമുള്‍പ്പെടെ 30 പേരാണ് ഇവിടെ നാമനിര്‍ദേശ പത്രിക നല്‍കിയത്. കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ 12 പേര്‍ വീതവും എറണാകുളത്ത് 11 പേരും കൊല്ലത്ത് എട്ടു പേരും തൃശൂരില്‍ ഏഴ് പേരും കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ അഞ്ചു പേര്‍ വീതവും പത്രികകള്‍ സമര്‍പ്പിച്ചു.

പത്തനംതിട്ട-നാല്, മലപ്പുറം-രണ്ട്, കോഴിക്കോട്-ഒന്ന്, വയനാട്-ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം. കേരളത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ യുഡിഎഫിനേക്കാളും ബിജെപിയേക്കാള്‍ ഒരു പടി മുന്നിലായിരുന്നു എല്‍ഡിഎഫ്. അതുകൊണ്ടുതന്നെ പ്രചരണത്തില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് നേതാക്കളില്‍ പ്രമുഖരും ഇന്നാണ് പത്രിക സമര്‍പ്പണം നടത്തിയത്. കണ്ണൂരിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ 11-ഓടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണത്തിന് ഇനി അഞ്ചു ദിവസം കൂടി. മാർച്ച് 19 ആണ് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22 ആണ്. രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെ വരണാധികാരികൾ മുമ്പാകെ പത്രിക സമർപ്പിക്കാം. ഇത്തവണ ഓൺലൈനായി പത്രിക സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. https://suvidha.eci.gov.in/suvidhaac/public/login എന്ന ലിങ്കിൽ പ്രവേശിച്ച് ഓൺലൈനായി പത്രിക നൽകാവുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം20 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം20 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version