ദേശീയം
2020 ല്‍ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക നിയമനം നടന്നില്ല : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രീയ വിദ്യാലയത്തില്‍ പുതിയ അധ്യാപക നിയമനങ്ങള്‍ നടന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍. എന്നാല്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 572 പുതിയ അധ്യാപക നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.
രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആകെ 40,662 അധ്യാപകരും ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 11,808 അധ്യാപകരുമാണ് നിലവിലുള്ളത്. പുതിയ കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും അനുവദിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഡിപ്പാര്‍ട്ട്മെന്റുകള്‍/സംസ്ഥാന സര്‍ക്കാര്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ നിന്ന് ആവശ്യമായ സ്ഥലം, സ്കൂള്‍ നിര്‍മാണത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന സൗകര്യങ്ങള്‍ എന്നിവ ലഭിക്കുന്ന മുറയ്ക്ക് പ്രെപ്പോസലുകള്‍ വിളിച്ച് മാത്രമേ നടപ്പാക്കുവെന്നും അദ്ദേഹം മറുപടി പറഞ്ഞു .
2014 മേയ് 31-നാണ് ( തമിഴ്നാട്ടിലൊഴികെ) രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ഓരോ ജില്ലകളിലും ജവഹര്‍ നവോദയ വിദ്യാലയം സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി .