Connect with us

Uncategorized

ബിവറേജസ് ഷോപ്പുകളിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി

Published

on

ബിവറേജസ് ഷോപ്പുകളിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി. നയപരമായ മാറ്റം ആവശ്യമാണ്. മറ്റു കടകളിലേതു പോലെ കയറി ഇറങ്ങാവുന്ന സംവിധാനം ആക്കിക്കൂടേയെന്നും കോടതി ചോദിച്ചു. സംസ്ഥാനത്ത് സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു.

കോടതി നിര്‍ദേശപ്രകാരം 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരിഷ്‌കാരങ്ങള്‍ ഒരു കാലിലെ മന്ത് അടുത്ത കാലിലേക്ക് മാറ്റിയതുപോലെ ആകരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. ബിവറേജസ് കോര്‍പ്പറേഷന്റെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

കേസില്‍ എക്‌സൈസ് കമ്മീഷണറെയും ബെവ്‌കോ സിഎംഡിയേയും കോടതി നേരത്തെ കക്ഷി ചേര്‍ത്തിരുന്നു. സൗകര്യമില്ലാത്ത ബെവ്‌കോ ഷോപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്നും നിലവാരം മെച്ചപ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിന്റെ പുരോഗതി കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

ഇതിനുള്ള മറുപടിയിലാണ് 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചതായും 33 കടകള്‍ അപ്‌ഗ്രേഡ് ചെയ്തതായും ബെവ്‌കോ അറിയിച്ചു. ആരും തങ്ങളുടെ വീടിന് സമീപത്ത് ബെവ്‌കോ ഔട്ട്‌ലെറ്റ് വരണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനാല്‍ നയപരമായ മാറ്റമാണ് വേണ്ടത്.

ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. അനിയന്ത്രിതമായ ക്യൂ ഉണ്ടാകരുത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മദ്യശാലകള്‍ക്ക് മുന്നിലൂടെ കടന്നുപോകാവുന്ന അവസ്ഥ നിലവിലില്ല. ഈ സാഹചര്യം മാറണമെന്നും കോടതി അഭിപ്രായപ്പെട്ടു. സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്നും, റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version