കേരളം
മാപ്പ്… മാപ്പപേക്ഷ… മാപ്പാക്കണം; സർക്കാർ അപേക്ഷകളിൽ ഇനി ഇതൊന്നും വേണ്ട, ഉത്തരവ്
സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാൻ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകൾ ഇനി വേണ്ടെന്ന് ഉത്തരവ്.
സർക്കാർ ഓഫീസുകളിലെ അപേക്ഷാ ഫോമുകളിൽ നിന്ന് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകൾ നീക്കം ചെയ്യുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
മാപ്പപേക്ഷയിലൂടെ, അപേക്ഷ സമർപ്പിക്കാനുണ്ടായ കാലതാമസം ഗുരുതരമായ കുറ്റമായി എന്നാണ് പൊതുസമൂഹത്തിൽ അർഥമാക്കുന്നത്. അതുകൊണ്ട്, ‘കാലതാമസം മാപ്പാക്കുന്നതിനു പകരം’ ‘കാലതാമസം പരിഗണിക്കാതെ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന്’ എന്ന് ഉപയോഗിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.