ദേശീയം
അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക്കും റെംഡിസിവിറും വേണ്ട; പുതിയ മാർഗ നിർദേശങ്ങൾ
കുട്ടികളുടെ കോവിഡ് ചികിത്സക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ക്ക് മാസ്ക് ധരിക്കേണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും ഡിജിഎച്ച്എസ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കുട്ടികളിലെ കൊവിഡ് ചികിത്സയ്ക്കുള്ള പുതുക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
ആറിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികൾക്ക് ഡോക്ടറുടേയോ മാതാപിതാക്കളുടേയോ മേൽനോട്ടത്തിൽ മാസ്ക് നൽകാം. 12 വയസിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
പ്രധാനമായും റെംഡസിവീര്‍ കുട്ടികള്‍ക്ക് നല്‍കരുതെന്നാണ് നിർദ്ദേശം. 18 വയസിൽ താഴെയുള്ളവരിൽ റെഡിംസിവർ ഉപയോഗത്തിന് പാർശ്വഫലങ്ങളുണ്ടോ എന്നതിൽ പഠനം നടക്കുന്നതേയുള്ളൂ അതിനാൽ 18 വയസ്സിൽ താഴെയുള്ളവരിൽ റെഡിംസിവർ ഉപയോഗിക്കേണ്ടതില്ല എന്നാണ് നിർദേശം. ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് പാരസെറ്റാമോള്‍ ഡോക്റുടെ നിര്‍ദേശമനുസരിച്ച് നല്‍കാമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അവശ്യഘട്ടങ്ങളില്‍ രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ ഹൈ റെസലൂഷന്‍ സി.ടി സ്കാനിങ് ഉപയോഗിക്കാമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
Also read: കുട്ടികൾക്ക് കോവിഡ് വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ
സ്റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. 12 വയസിന് മുകളിലുള്ള കുട്ടികള്‍ ആറ് മിനിറ്റ് നടന്നതിന് ശേഷം പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ അളവ് പരിശോധിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്.
പരിശോധനയില്‍ രക്തത്തിന്റെ ഓക്സിജന്‍ അളവില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാവുകയോ, കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. രക്തത്തില്‍ ഓക്സിജന്റെ അളവ് 94 ശതമാനത്തിലും താഴ്ന്നാലും ശ്രദ്ധിക്കണം. എന്നാല്‍, ഗുരുതര ആസ്തമ രോഗമുള്ള കുട്ടികള്‍ക്ക് ഇത്തരം ചികിത്സ രീതി നിര്‍ദേശിക്കുന്നില്ല.