ദേശീയം
വാട്ട്‌സ് ആപ്പ് വഴിയുള്ള പണമിടപാടിന് പ്രത്യേക ഫീസുണ്ടാകില്ല: ഉപഭോക്തൃ സേവനം പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ്
വാട്ട്‌സ് ആപ്പ് വഴി പണമിടപാടുകള്‍ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നടത്താമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നാഷണല്‍ പെയ്മന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ പണമിടപാടിലെ നിയന്ത്രണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫേസ്ബുക്ക് മേധാവി.
ഇന്ത്യയിലേതടക്കം ലോകത്തെ 140 ബാങ്കുകളുമായി ബന്ധപ്പെടുത്തിയാണ് വാട്ടസ്ആപ്പ് മണി എക്‌സ്‌ചേഞ്ച് സംവിധാനം തീരുമാനിച്ചതെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഇനി നിങ്ങള്‍ക്ക് സ്വന്തക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും വാട്‌സ് ആപ്പ് വഴി പണമിടപാട് നടത്താം. ഒരു സന്ദേശം അയക്കുന്നപോലെ ലളിതവും സുരക്ഷിതവുമായിട്ടാണ് സേവനം നല്‍കുകയെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഇടപാടുകള്‍ക്ക് യാതൊരു വിധ ഫീസുകളും ഇടാക്കില്ല. 140 ബാങ്കുകളെയാണ് വാട്‌സ് ആപ്പുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്. തികച്ചും സുരക്ഷിതവും സ്വകാര്യത പൂര്‍ണ്ണമായും ഉറപ്പുവരുത്തിയാണ് ഇടപാട് സംവിധാനം നിലവില്‍ ഒരുക്കിയിട്ടുള്ളതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
Read also: വാട്‌സ് ആപ്പിലൂടെ ഇനി പണമിടപാട് നടത്താം
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പ് പേ മെന്റുകൾ എത്തിക്കഴിഞ്ഞാൽ ഗൂഗിൾ പേ ,ഫോൺ പേ തുടങ്ങിയ UPI സംവിധാങ്ങൾക്ക് ഒരു വലിയ തിരിച്ചടിതന്നെയാകും ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .എന്നാൽ ഇത്തരത്തിൽ വാട്ട്സ് ആപ്പ് പേ മെന്റുകൾ നടത്തുന്നതിന് ഉപഭോതാക്കൾ അവരുടെ ബാങ്ക് അക്കൗണ്ട് UPI-യോട് ബന്ധിപ്പിക്കേണ്ടതാണ് .എന്നാൽ മാത്രമേ ഈ സംവിധാനങ്ങൾ വാട്ട്സ് ആപ്പിൽ ലഭ്യമാകുകയുള്ളു .