ദേശീയം
രാജ്യത്ത് കോവിഡ് കുറയുന്നതിന്റെ ശുഭ സൂചന; 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ
കോവിഡ് പോരാട്ടത്തിൽ ശുഭ സൂചന. 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശത്തും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യത്ത് കോവിഡ് കുറയുന്നതിന്റെ ശുഭ സൂചനയാണ് ഇതെന്നും കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണവും ക്രമാതീതമായി കുറയുന്നുണ്ട്. കഴിഞ്ഞ അഞ്ച് ആഴ്ചയായി കോവിഡ് മരണങ്ങളിൽ 55 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം മുൻകരുതലുകൾ തുടരേണ്ടത് പ്രധാനമാണെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.