Connect with us

കേരളം

ചോരക്കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച് വീട്ടിലെത്തിയപ്പോള്‍ രക്തസ്രാവം; അമ്മയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

Published

on

ആലപ്പുഴ തുമ്പോളിയില്‍ പൊന്തക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ തിരിച്ചറിഞ്ഞതായി പൊലീസ്. യുവതി പ്രസവിച്ചശേഷം കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച് വീട്ടില്‍പ്പോയി. എന്നാല്‍ വീട്ടിലെത്തിയശേഷം രക്തസ്രാവം ഉണ്ടായി. തുടര്‍ന്ന് ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ പോകുകയായിരുന്നു.

എന്നാല്‍ യുവതി ഗര്‍ഭിണിയായിരുന്നു എന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് കുടുംബം പറയുന്നു. ആലപ്പുഴ തുമ്പോളി വികസനജംഗ്ഷനു സമീപം പൊന്തക്കാട്ടിലാണ് രാവിലെ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. ജനിച്ചിട്ട് അധികസമയമാകാത്ത പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. കാടുപിടിച്ച പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്.

ആക്രി പെറുക്കാനെത്തിയ അതിഥിതൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട അതിഥിതൊഴിലാളി തൊട്ടടുത്ത വീട്ടുകാരെ വിവരം അറിയിച്ചു. ഈ വീട്ടുകാര്‍ നാട്ടുകാരെയും കൗണ്‍സിലറെയും അറിയിക്കുകയും കുഞ്ഞിനെ ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം8 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version