ദേശീയം
ഇനി ഏത് പഴയ ചാറ്റും വീണ്ടെടുക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഡേറ്റ് ഉപയോഗിച്ച് വാട്‌സ്ആപ്പ് ചാറ്റുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ കഴിയുന്ന അപ്‌ഡേഷന്‍. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. പഴയ ചാറ്റുകള്‍ ഇനി എളുപ്പം കണ്ടെത്താം.
ഡേറ്റ് ഉപയോഗിച്ച് പഴയ ചാറ്റുകള്‍ തിരഞ്ഞ് കണ്ടെത്താന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് പ്രഖ്യാപിച്ചത്.നിലവില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ്
ഫോണുകളില്‍ കൂടി ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുകയാണ്.
ചാറ്റില്‍ ക്ലിക്ക് ചെയ്ത ശേഷം മുകളിലുള്ള കോണ്‍ടാക്ട്, ഗ്രൂപ്പ് നെയിം എന്നിവ ടാപ്പ് ചെയ്ത് സെര്‍ച്ചില്‍ ക്ലിക്ക് ചെയ്താണ് ഈ ഫീച്ചര്‍ ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് ഡേറ്റ് തെരഞ്ഞെടുപ്പ് മുന്നോട്ടുപോകാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!