Connect with us

കേരളം

സഹകരണ ബാങ്കുകളിൽ സ്വർണവായ്‌പക്ക് ഇനി മുതൽ പുതിയ സംവിധാനം, ഉത്തരവിറക്കി സഹകരണ വകുപ്പ്

Published

on

906237 gold

സഹകരണ ബാങ്കുകളുടെ സ്വർണവായ്‌പാ നടപടി കാര്യക്ഷമമാക്കാൻ പുതിയ രീതി. പണയസ്വർണത്തിന്റെ ലേല നടപടിക്ക്‌ പ്രസിഡന്റ്, സെക്രട്ടറി, രണ്ട്‌ ഭരണസമിതി അംഗങ്ങൾ, ഒരു മുതിർന്ന ജീവനക്കാരൻ എന്നിവർ അടങ്ങിയ ഉപസമിതി ഉണ്ടാക്കാൻ തീരുമാനിച്ചു. പണയത്തിലെ തിരിച്ചടവ് കൃത്യമാക്കാനും സംഘങ്ങളുടെ നഷ്ടം ഒഴിവാക്കാനുമാണ് നടപടി. ഇതുസംബന്ധിച്ച്‌ സഹകരണ വകുപ്പ്‌ ഉത്തരവിറക്കി.

ഉത്തരവ് പ്രകാരം സ്വർണവില ഇടിയുമ്പോൾ പണയവായ്‌പയിൽ നഷ്ടം ഉണ്ടായാൽ അത്‌ ശാഖാ മാനേജർ ഉപസമിതിയെ അറിയിക്കണം. കുറവ് നികത്തുന്നതിനാവശ്യമായ പണം അടയ്‌ക്കാനോ അധിക സ്വർണം ഈട്‌ നൽകാനോ വായ്‌പക്കാരനോട് ആവശ്യപ്പെടാം. നികത്താത്തപക്ഷം നോട്ടീസ് നൽകി 14 ദിവസത്തിനുള്ളിൽ ലേലം ചെയ്യാനും ഉത്തരവിൽ പറയുന്നു.

സാധാരണ ലേലത്തിന്‌ 14 ദിവസം സമയം അനുവദിച്ച്‌ വായ്‌പക്കാരന്‌ നോട്ടീസ് നൽകണം. കുടിശ്ശികയുടെ പകുതി അടച്ച ശേഷം ബാക്കി മുപ്പത്‌ ദിവസത്തിനുള്ളിൽ നൽകാമെന്ന്‌ രേഖാമൂലം അപേക്ഷിച്ചാൽ നടപടി മാറ്റാം. ബാക്കിത്തുക അടയ്‌ക്കുന്നില്ലെങ്കിൽ നോട്ടീസ്‌ നൽകി ലേലം ചെയ്യാം.

സ്വർണത്തിന്റെ ലേല തുക 30 ദിവസത്തെ ശരാശരി വിപണിവിലയുടെ 85 ശതമാനത്തിൽ കുറയരുത്‌. മൂന്ന് പേരില്ലെങ്കിൽ മാറ്റിവയ്‌ക്കണം. രണ്ടുതവണ മാത്രമേ മാറ്റാൻ പാടുള്ളൂ. മൂന്നാം തവണ സംഘത്തിന് ലേലം ഉറപ്പിക്കാം. കൃത്യവിലോപത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളിൽ ചീഫ് എക്‌സിക്യൂട്ടീവിനൊപ്പം ഭരണസമിതിയും ഉത്തരവാദിയാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version