Connect with us

ആരോഗ്യം

ചിക്കൻപോക്‌സിന്റെ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്തി, ലക്ഷണങ്ങൾ എന്തൊക്കെ?

Published

on

Screenshot 2023 09 16 194654

ചിക്കൻപോക്‌സിന്റെ പുതിയ വകഭേദമായ ക്ലേഡ് 9 ഇന്ത്യയിൽ കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി)യാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്ലേഡ് 1, ക്ലേഡ് 5 എന്നീ വൈറസുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. അതേസമയം ക്ലേഡ് 9 അടുത്തിടെയാണ് കണ്ടെത്തിയത്.

പഠനത്തിന്റെ ഫലങ്ങൾ സെപ്റ്റംബർ 6ന് ആനൽസ് ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ക്ലേഡ് 9 കണ്ടെത്തുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ‘വരിസെല്ല സോസ്റ്റർ വൈറസ്’ (VZV) ഒരു ഹെർപ്പസ് വൈറസ് ആണെന്ന് ലോകാരോ​ഗ്യ സംഘടന പറയുന്നു. ഈ വൈറസ് എയറോസോളുകൾ, തുള്ളികൾ, അല്ലെങ്കിൽ ശ്വാസകോശ സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ പടരുന്നു.

മുതിർന്നവരിൽ VZV കൂടുതൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെങ്കിലും ഇത് ചെറുപ്പക്കാരിലാണ് കൂടുതലായി രോ​ഗം കാണുന്നത്. നവജാതശിശുക്കൾക്കും രോഗപ്രതിരോധ ശേഷി കുറവുള്ളവരിലും ഇത് കൂടുതൽ ​ഗുരുതരമാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. തടിപ്പ്, ചുണങ്ങു, പനി, വിശപ്പില്ലായ്മ, തലവേദന, ക്ഷീണം, മൊത്തത്തിലുള്ള ആരോ​ഗ്യക്കുറവ് എന്നിവയാണ് ചിക്കൻ-പോക്‌സ് ക്ലേഡ് 9 ന്റെ ലക്ഷണങ്ങൾ.

ചിക്കൻപോക്സ് രോ​ഗികൾക്ക് വൈറസ് ബാധിച്ച് 2-3 ആഴ്ചകൾക്ക് ശേഷമാണ് ശരീരത്തിൽ തടിപ്പ് കാണപ്പെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ രോഗിക്ക് പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. രണ്ടാഴ്ചയോളം ഇത് നീണ്ടുനിന്നേക്കാം. ചുണങ്ങു പലപ്പോഴും മുഖക്കുരു ആയി പ്രത്യക്ഷപ്പെടുകയും വൈറസ് സമ്പർക്കം കഴിഞ്ഞ് 2-3 ആഴ്ചകൾക്ക് ശേഷം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

ക്ലേഡ് 9 ഉം അതിന്റെ മുമ്പത്തെ വകഭേദങ്ങളായ ക്ലേഡ് 1 ഉം ക്ലേഡ് 5 ഉം തമ്മിലുള്ള അണുബാധയുടെ തീവ്രതയിൽ ഒരു വ്യത്യാസവും സ്പെഷ്യലിസ്റ്റുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതിരോധ കുത്തിവയ്പ്പാണ് വെെറസ് പിടിപെടുന്നത് തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർ​ഗം എന്ന് പറയുന്നത്. കൈകൾ ഇടയ്ക്കിടെ കഴുകാനും നല്ല ശുചിത്വം പാലിക്കാനും വിദ​ഗ്ധർ നിർദ്ദേശിക്കുന്നു.

വാക്സിനേഷൻ എടുക്കുക എന്നതാണ് ചിക്കൻപോക്സ് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം. ശുചിത്വം പാലിക്കുന്നതും വളരെ പ്രധാനമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ദിവസവും കൈകൾ വൃത്തിയായി കഴുകുക

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version